താൾ:Kshathra prabhavam 1928.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാമങ്കം ൯൫

 ങ്ങളിൽ പ്രസ്താവിച്ചുകാണുന്ന സർവ്വചേഷ്ടകളും ശരിക്കുണ്ട് !  എടി പെ
 ണ്ണേ, നിന്റെ ഭാവം പകർന്നിട്ടുണ്ടല്ലോ! ഈ ഇന്ദ്രജാലമൊന്നും എന്നോ
 ടു ഫലിക്കുകയില്ല . അദ്ദേഹം രജപുത്രനും നമ്മൾ മുസൽമാന്മാരുമാണു്
 അല്ലേ?_ അതുകൊണ്ടെന്താണു വിരോധം? എന്റെ അച്ഛൻ മുഗളനും അ
 മ്മ രാജപുത്രിയുമായിട്ടുകൂടി വിവാഹസംബന്ധം ഉണ്ടായില്ലേ ?
       (ദൌളത്തു പോകുവാൻ ഭാവിക്കുന്നു . ശക്തസിംഹൻ  അവളെ പി

ന്തുടരുന്നു. തൽക്ഷണം അവൾ കൂടാരത്തിൽ നിന്നു പുറത്തുചാടുന്നു) മേഹർ_ഹേ രാജൻ ! അങ്ങുന്നും അതേ അവസ്ഥയെ പ്രാപിച്ചിരിക്കുന്നു വല്ലോ! എനിക്കെല്ലാം മനസ്സിലായി. അല്ലാത്തപക്ഷം അവളെ തടഞ്ഞി ട്ടുള്ള പ്രയോജനമെന്താണു്?പോർക്കളത്തിൽവന്നിട്ടിപ്രകാരം പ്രേമബന്ധ ത്തിൽ അകപ്പെടുന്ന കഥ ഞാനൊരു പുസ്തകത്തിലും വായിച്ചിട്ടില്ല നോ ക്കൂ, എല്ലാ കാർയ്യങ്ങളും സന്ദർഭാനുസരണം പ്രവർത്തിക്കണം. ഇനി മേലിൽ ഇപ്രകാരമുള്ള അബദ്ധം പിണയാതെ സൂക്ഷിക്കണം .

                       (ചിരിച്ചുകൊണ്ടു   പോകുന്നു)

ശക്ത_ഇരുവരും തമ്മിൽ എന്തൊരു വ്യത്യാസമാണു? ദൌളത്തു പരമസു

 ന്ദരിയും മേഫർ നല്ല വിദുഷിയുമാണു് ! ദൌളത്തിനെ കണ്ടുകൊണ്ടിരിക്കു
 ന്നതിനിച്ഛ തോന്നിപ്പോകും.  മേഹറുന്നീസയ്ക്കും  മുഖശ്രീയുണ്ട്.  ഇരുവരും
 ചപലകളും രസികത്വമുള്ളവരും സുമുഖികളുമാണു് !
                                  രംഗം

സ്ഥാനം_ ഹൽദിഘാട്ടി പ്രതാപസിംഹന്റെ കൂടാരം .

                               സമയം_അർദ്ധരാത്രി

[പ്രതാപസിംഹൻ വിശാലമായ മാവിടത്തിൽ കൈകെട്ടിക്കൊണ്ടു തനി

യെ നില്ക്കുന്നു .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/107&oldid=162629" എന്ന താളിൽനിന്ന് ശേഖരിച്ചത്