താൾ:Kshathra prabhavam 1928.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൬ ക്ഷത്രപ്രഭാവം

പ്രതാപ_(വരണ്ട കണ്ഠത്തോടെ)മാനസിംഹൻ എന്റെ ആക്രമണത്തെ

  പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്;ഞാനും അദ്ദേഹത്തിന്റെ സമാരംഭ
  ത്തെ കാത്തുകൊണ്ടിരിക്കുന്നു അങ്ങോട്ടുചെന്നെതിർക്കാതിരിക്കുന്നു.
  അങ്ങോട്ടുചെന്നെതിർക്കാതിരിക്കുകയാണു് ഉത്തമം. ഞാൻ ഈ          
  കോമളമീരത്തെ ഞാൻ രക്ഷിച്ചുകൊണ്ടിരിക്കും അതല്ലാ ആദ്യംതന്നെ
  അവരോടെതിർക്കുന്നപക്ഷം അവിടെ എൺപതിനായിരം സുശിക്ഷി
  തന്മാരായ ഭടന്മാരുണ്ട്,ഇവിടെ ഇരുപത്തീരായിരം രജപുത്രന്മാരുള്ള
  തിൽതന്നെ മിക്കതും അഭ്യാസമില്ലാത്ത യുവാക്കന്മാരാണു്. അതിനും
  പുറമെ മുഗളന്മാർക്കു വലിയ തോക്കുകളുണ്ട്, എനിക്കതുമില്ല. എവിടെ
  നിന്നെങ്കിലും അമ്പതു വലിയ തോക്കുകൾ കൊണ്ടുവരുന്നവർക്കു ഞാ
  ൻ എന്റെ വലംകൈ മുറിച്ചുകൊടുക്കാം. മറ്റൊന്നും വേണ്ടാ, എനിക്കൊ
  രമ്പതു വലിയ തോക്കുകൾ മാത്രമേ ആവശ്യമുള്ളൂ
   (പ്രതാപസിംഹൻ ബദ്ധപ്പെട്ടു് അങ്ങുമിങ്ങും ലാത്തുന്ന സമയത്തു
  ഗോവിന്ദസിംൻ പ്രവേശിക്കുന്നു.)
  ഗോവിന്ദ_റാണാ തിരുമനസ്സുകൊണ്ടു ജയിച്ചാലും
  പ്രതാപ_ആരാണു്? ഗോവിന്ദസിംഹനോ?
  ഗോവിന്ദ_അതേ മഹാരാജൻ !
  പ്രതാപ_ഈ സമയത്തു വന്നതെന്താണു്?
  ഗോവിന്ദ_ഒരു വിശേഷവർത്തമാനം ലഭിച്ചിട്ടുണ്ടു്.
  പ്രതാപ_എന്താണു് ?
  ഗോവിന്ദ_മാനസിംഹന്റെ ഉദ്ദേശമെന്താണു പറയാം
  പ്രതാപ_കേൾക്കട്ടെ . 
  ഗോവിന്ദ_ശക്തസിംഹൻ കാണിച്ചുകൊടുത്തിട്ടുള്ള ഗൂഢമാർഗ്ഗത്തിൽ
     കൂടെ മാനസിംഹൻ കുറെ സൈന്യങ്ങളെ കോമളമീരത്തെക്കയ
     ച്ചിട്ടുണ്ട് . 

പ്രതാപ_ശക്തസിംഹനോ?


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/108&oldid=162630" എന്ന താളിൽനിന്ന് ശേഖരിച്ചത്