Jump to content

താൾ:Kristumata Nirupanam.djvu/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അല്ലയോ ക്രിസ്തീയപ്രസംഗികളേ!

തന്നെ വിശ്വസിച്ചവർ മുക്തിയിൽ ഇരുന്നു നിത്യകാലവും പരമാനന്ദത്തെ അനുഭവിക്കുമെന്നു നിങ്ങൾ പറയുന്നുവല്ലോ.

നരകത്തിൽ ഇരിക്കുന്നവരും താന്താങ്ങൾ ചെയ്ത പാപത്തിനുതക്കവണ്ണം ദുഃഖം അനുഭവിക്കുന്നതുപോലെ മുക്തിയിൽ ഇരിക്കുന്നവരും അവനവൻ തന്റെ മനോ വാക്കായങ്ങളെക്കൊണ്ടു ചെയ്ത പുണ്യത്തിനു തക്കതായ സുഖം അനുഭവിക്കും എന്നല്ലാതെ സകലരും ഒരേ സമമായി നിത്യസുഖത്തെ അനുഭവിക്കുമെന്നതു ചേരുകയില്ലാ.

അല്ലാതെയും ആത്മാക്കൾ ശരീരത്തോടുകൂടി മുക്തിയിൽ ഇരിക്കുമെന്നു നിങ്ങൾ പറയുന്നല്ലോ.

ഈ ലോകത്തിൽ ആത്മാക്കൾ തന്റെ സ്വാഭാവികമായ പ്രകാശത്തിലേയ്ക്ക് *ഒരുതടവ്[1] ഇരുന്നതുകൊണ്ട് ആയതിനെ മാറ്റി സ്വയം പ്രകാശമായിത്തന്നെ ഇരിക്കുന്നതിലേയ്ക്കുവേണ്ടി ദൈവത്തിനാൽ സാധനമായിട്ടു കൊടുക്കപ്പെട്ട ശരീരങ്ങളെ എടുത്തുകൊണ്ടിരിക്കുന്നു.

താൻ താനായിരിട്ടിരിക്കുന്നതത്ര സുഖം അല്ലാതെ അതിൽനിന്നു വേറായ ശരീരത്തോടുകൂടിയിരിക്കുന്നതു സുഖമല്ലാ. ദുഃഖംതന്നെയാണ്. ആകയാൽ ശരീരം മുതലായവ നീങ്ങി സ്വാഭാവികചൈതന്യമയമായി ശോഭിച്ചിരിക്കുന്നതു മാത്രമേ നിത്യപരമസുഖമായിരിക്കുന്ന മോക്ഷമാകയുള്ളൂ. അപ്രകാരമല്ലാതെ **ആഗന്തുകമായ[2] ശരീരത്തോടുകൂടി ദുഃഖികളായിരിക്കുന്നവരെ നിത്യപരമസുഖമുള്ളവരെന്നു നിങ്ങൾ പറയുന്നത് അല്പവും വാസ്തവമാകയില്ല.

മേലും നിങ്ങൾ പറയുന്ന മുക്തിയായത് ശരീരികൾ ഇരിക്കുന്ന സ്ഥലമായും ഇടയ്ക്കുണ്ടാക്കപ്പെട്ടതായും സമമായ നീളവും അകലവും ഉള്ള ചതു‌ഷ്കോണമായും സൂര്യകാന്ത മണികൊണ്ടു ചെയ്യപ്പെട്ട മതിലുള്ളതായും ശുദ്ധസ്വർണ്ണം കൊണ്ടുചെയ്യപ്പെട്ട പട്ടണമായും മതിലുകളുടെ ഭിത്തിമൂലകൾ പന്ത്രണ്ടും സൂര്യകാന്തം, നീലം, താമ്രമണി,

  1. ഒരുതടവ് = ഒരുതവണ
  2. ആഗന്തുകം = യാദൃഛയാ വരാൻപോകുന്നത്
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/95&oldid=162624" എന്ന താളിൽനിന്ന് ശേഖരിച്ചത്