താൾ:Kristumata Nirupanam.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നെ ഇരിക്കുന്നു. വിശപ്പ് ഒരുകൂട്ടം മാത്രമേ അവർക്ക് ദുഃഖത്തെ ചെയ്യുന്നുള്ളു. കുരങ്ങുകൾക്കുള്ള തന്ത്രഗുണമല്ലാതെ വേറെ മനോവ്യാപാരം ഒന്നുംതന്നെ ഇല്ല (Hope). പദാർത്ഥങ്ങളുടെ ഉൽപ്പത്തിയെക്കുറിച്ച് ആരാഞ്ഞിട്ടുള്ളവരെല്ലാപേരും മൃഗാത്മാവിനും മനു‌ഷ്യാത്മാവിനും ഗുണംകൊണ്ടു വ്യത്യാസം ഇല്ല: അളവുകൊണ്ടു മാത്രമേ വ്യത്യാസപ്പെടുന്നുള്ളു എന്ന് ഇപ്പോൾ നല്ലതിൻവണ്ണം സമ്മതിച്ചിരിക്കുന്നു. മനു‌ഷ്യർക്ക് വിശേ‌ഷഗുണമുള്ളതായിട്ടു യാതൊരു അന്തഃകരണവും ഇല്ല. മൃഗങ്ങളുടെ അന്തഃകരണവൃത്തികളെ മനു‌ഷ്യൻ തന്നെ ഉന്നതപ്പെടുത്തുന്നതിനുവേണ്ടി സാമാന്യ ജ്ഞാനമെന്നു പറഞ്ഞുകൊള്ളുകയാണ്.

കാൽപുലിക്കും (കരടി), വാലില്ലാക്കുരങ്ങിനും തമ്മിൽ എന്തു വ്യത്യാസം. ആൻറുവെർപ്പി (Antwerp) ലുള്ള ഒരു തോട്ടത്തിൽ ഒരു വാലില്ലാക്കുരങ്ങ് തന്റെ കൂട്ടിനകത്ത് ഒരു കിടക്ക ഉണ്ടാക്കി രാത്രി അതിൽപ്പോയിക്കിടന്ന് മനു‌ഷ്യരെപ്പോലെ പുതച്ചു കൊള്ളുന്നതിനെ കണ്ടു (Dr. Louis Buchner - ഡോ.ലൂയിസ് ബുച്ച്നെർ).

ജീവരാശികളുടെ ചരിത്രാചാര്യൻ കീർത്തിമാനായ ബഫൺ പറഞ്ഞതാണിത്: ലീടസ് എന്ന പട്ടണത്തിൽ ഒരു സർജൻ നൊണ്ടിയായ ഒരു സ്പാനിയൻ നായെ കണ്ടു. അതിനെ വിളിച്ചു ഭവനത്തിൽ കൊണ്ടുചെന്ന് കാലിനു കായം കെട്ടി രണ്ടു ദിവസം കഴിഞ്ഞതിന്റെ ശേ‌ഷം അവിടെനിന്നും വെളിയിലേയ്ക്ക് ഓടിച്ചു കളഞ്ഞു. ആ നായ കാലു നല്ലതിൻവണ്ണം ഗുണപ്പെടുന്നതുവരെ ആ സർജ́ന്റെ ഭവനത്തിലേയ്ക്കു ദിവസം തോറും കാലത്തു വന്നുകൊണ്ടിരുന്നു. കുറെ ദിവസം കഴിഞ്ഞതിന്റെശേ‌ഷം ആ പട്ടി കാൽ നൊണ്ടിയായ വേറെ ഒരു പട്ടിയെ കൂട്ടിച്ചുകൊണ്ട് ആ സർജ́ന്റെ അടുക്കൽ വന്നു. തനിക്കു ചെയ്തതുപോലെ തന്റെ സ്നേഹിതനും ചെയ്തുകൊടുക്കണമെന്നുള്ള ഭാവനയിൽ വിവേകത്തോടും ആദരവോടുകൂടി എളിയ മുഖത്തെ കാണിച്ചു മനസ്സിലാക്കി. ഇത് ഓർമ്മയിനാലും അനുഭവത്തിനാലും ഉണ്ടായിട്ടുള്ളതാണെന്ന് അറിഞ്ഞുകൂടയോ? ഇതിനെ വെറും സാമാന്യജ്ഞാനത്തോടുകൂടിയ കാര്യമാണെന്ന് ഒരുവനും പറകയില്ല. ഒരുവൻ തനിക്കുമുമ്പേ ഗുണം ചെയ്ത ഒരു സമർത്ഥനായ സർജ́ന്റെ അടുക്കൽ കൈ ഒടിഞ്ഞ തന്റെ സ്നേഹിതനെ കൂട്ടികൊണ്ടുപോകുമെന്നുവരികിൽ ഇന്നതിനെ ചെയ്താൽ ഇന്നഫലം സിദ്ധിക്കുമെന്നുള്ള തിരിച്ചറിവുകൊണ്ടാണെന്ന് അല്ലയോ നിശ്ചയിക്കേണ്ടത്. ഇങ്ങനെ ചെയുന്നതു തന്നെയാണ് ബുദ്ധിക്കു ശ്ര‌ഷ്ഠതയായിട്ടുള്ളത്.

ഇദ്ദേഹം തന്നെ ഒരു കുറുക്കനെക്കുറിച്ച് മനു‌ഷ്യരെക്കാൾ ബുദ്ധിയുള്ളതായിട്ട് എഴുതിയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/81&oldid=162609" എന്ന താളിൽനിന്ന് ശേഖരിച്ചത്