താൾ:Kristumata Nirupanam.djvu/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിന്നെയും ചില യുറോപ്യപണ്ഡിതന്മാർ നീർനായ, പക്ഷി, ഉറുമ്പ്, മുതലായ ജന്തുക്കളെക്കുറിച്ച് പറഞ്ഞിരിക്കുന്നതിനെ ഓർക്കുമ്പോൾ മനു‌ഷ്യരെക്കാൾ വിശേ‌ഷബുദ്ധി ഉള്ളവകളാണെന്നു നിരൂപിച്ചുപോകും. അതിൽ ചിലതിനെയെങ്കിലും ഇവിടെ കാണിക്കാം എന്നുവച്ചാൽ പുസ്തകം വിസ്താരമായി പോകുമെന്നു കരുതി ഇവിടെ വിരമിക്കുന്നു.

ഇനിയും മൃഗങ്ങൾക്കു അറിവുണ്ടെന്നുള്ളതിലേയ്ക്കു പ്രമാണം (ആദ്യപുസ്തകം 3-അ. 1-വാ.) യഹോവയായ ദൈവം ഉണ്ടാക്കിയിട്ടുള്ള എല്ലാ ജന്തുക്കളെക്കാളും പാമ്പ് അധികം കശൗലമുള്ളതായിരുന്നു. (യശായ 1-അ. 3-വാ.) കാള തന്റെ ഉടയവനെയും, കഴുത തന്റെ യജമാനന്റെ പുൽക്കൂടിനെയും അറിയുന്നു. എന്നാൽ ഇസ്രായേൽ അറിയുന്നില്ല. എന്റെ ജനം വിചാരിക്കുന്നില്ല, (പത്രാസ് 2-അ. 16-വാ.) ഊമയായുള്ള കഴുത മനു‌ഷ്യരുടെ ശബ്ദമായിട്ടു സംസാരിച്ച് ദീർഘദർശിയുടെ മൂഢതയെ വിരോധിച്ചു (സോളമൻ നീതിവാക്യം). എറുമ്പിനോടു പഠിക്ക എന്നു നിങ്ങളുടെ ബൈബിളിലും പറയപ്പെട്ടിരിക്കുന്നു.

ഇനി ദൈവം ഒരുവനുണ്ടെന്നുള്ള അറിവ് മൃഗാദികൾക്കില്ലാത്തതുകൊണ്ട് ആത്മാവും ഇല്ല എങ്കിൽ നാസ്തികന്മാർ മുതലായവർക്കും ആത്മാവില്ലെന്നു പറയേണ്ടതാണ്. അതുകൂടാതെയും ആത്മാവാകട്ടെ എന്തെങ്കിലും ഒരു സാധനത്തെക്കൊണ്ടല്ലാതെ അറികയില്ല എന്നിരിക്കയാലും ദൈവം ഒരുവൻ ഉണ്ടെന്നുള്ള ഒരറിവിനെ ജനിപ്പിക്കുന്നതിലേയ്ക്കു വേണ്ടതായ സാധനം മൃഗാദികൾക്കില്ലാത്തതുകൊണ്ടും ദൈവം ഉണ്ടെന്ന് അറിയുന്നില്ല ആ സാധനം ഉണ്ടായിരുന്നു എങ്കിൽ മനു‌ഷ്യരെപ്പോലെ തന്നെ മൃഗാദികളും അറിയും. ഇല്ലാത്ത സ്ഥിതിക്ക് മൃഗാദികളെപ്പോലെതന്നെ മനു‌ഷ്യരും അറികയില്ല. ഇങ്ങനെ ആ സാധനം മാത്രം ഇല്ലാത്തതുകൊണ്ട് ആത്മാവും ഇല്ലെന്നു പറയുന്നപക്ഷം പിറവി കുരുടന്മാർ, പിറവിചെകിടന്മാർ മുതലായവർക്കും ശ്രുതി, ഗുരു ഇവ ഇല്ലാത്തവർക്കും ആത്മാവില്ലെന്നുവരും. ആകയാൽ ആ സാധനം മാത്രം ഇല്ലാത്തതുകൊണ്ട് മൃഗാദികൾക്കു ആത്മാവും ഇല്ലെന്നുള്ളതു അല്പവും യുക്തമാകയില്ല. നശിച്ചുപോകുമെങ്കിൽ രണ്ടുവകകാരുടെ ആത്മാവും നശിച്ചുപോകും. ഇല്ലെങ്കിൽ രണ്ടും ഇല്ലാ.

എന്നാൽ മൃഗാദികൾ സംസാരിക്കാത്തതുകൊണ്ട് ആത്മാവും ഇല്ല എന്നു പറയുന്നു എങ്കിൽ ഊമകൾക്കും ആത്മാവില്ലെന്നു പറയേണ്ടതാണ്. അല്ലാതെയും മൃഗാദികൾ സംസാരിക്കയില്ലെന്നെങ്ങനെ പറയാം? മേൽഭാഗത്തു പരുന്തു വട്ടമിട്ടുപറക്കുന്നതിനെ കണ്ട് കോഴികൾ കൊക്കരൽ ഇടുമ്പോൾ ആ അടയാളത്തിനെ അറിഞ്ഞ് അതിന്റെ കുഞ്ഞുങ്ങളെല്ലാം ഓടിവന്ന് അതിന്റെ ചിറകിനകത്ത് ഒളിക്കുകയും

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/82&oldid=162610" എന്ന താളിൽനിന്ന് ശേഖരിച്ചത്