Jump to content

താൾ:Kristumata Nirupanam.djvu/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശവമെന്നും, ജീവനുള്ളതെന്നും ഭക്ഷ്യമെന്നും അഭക്ഷ്യമെന്നും മണത്തറിക കൊണ്ടു ഗന്ധജ്ഞാനവും ഉണ്ട്. ഇതിനാൽ മൃഗങ്ങൾക്കു അഞ്ചറിവും ഉണ്ടെന്നുള്ളതു സ്പഷ്ടമാകുന്നു.

ജ്ഞാനമുണ്ടെങ്കിലും സാമാന്യജ്ഞാനം അല്ലാതെ വിശേ‌ഷജ്ഞാനം (പകുത്തറിവ്) ഇല്ലലോ. ഞങ്ങൾ വിശേ‌ഷജ്ഞാനത്തെയാണ് ആത്മാവ് എന്നു പറയുന്നത് എങ്കിൽ,

ഇത് ന്യായമെന്നു തോന്നുന്നില്ല. ഒരു പൈസ വിലയ്ക്ക് നാലുവിതം വിൽക്കുന്ന കാൽഫാരത്തിൽ രണ്ടംഗുലംവീതി നീളമുള്ള പുസ്തകവും പുസ്തകം തന്നെ. 4000 ഫാറത്തിൽ 500 രൂപ വിലയ്ക്കുള്ള ഒരു പുസ്തകവും പുസ്തകം തന്നെ. അല്ലാതെ വലുതിനെ പുസ്തകമെന്നും ചെറുതിനെ പുസ്തകമല്ലെന്നും പറവാൻ പാടില്ല. വലിയ രൂപമുള്ള ആനയും ചെറിയ രൂപമുള്ള മുയലും ഭേദം കൂടാതെ മൃഗജാതികളുടെ കൂട്ടത്തിൽ ചേർത്ത് ഗണിക്കപ്പെടുന്നു. അറിവ് ഭേദത്താലത്ര ആത്മാവ് ഉണ്ടെന്നും ഇല്ലെന്നും ഏർപ്പെടുന്നത്; എങ്കിൽ,

സകലശാസ്ത്രപണ്ഡിതനെ ആത്മാവെന്നും അക്ഷരജ്ഞാനം ഇല്ലാത്തവനെ ജഡമെന്നും പറയേണ്ടി വരും. അക്ഷരജ്ഞാനം ഇല്ലാത്തവനായാലും അൽപമെങ്കിലും തിരിച്ചറിവ് ഇരിക്കകൊണ്ട് ആത്മാവ് എന്നുപറയാമെങ്കിൽ തിരിച്ചറിവില്ലാത്ത ഒരുമാസം ചെന്ന കുട്ടിക്കും ആത്മാവ് ഇല്ലെന്നുവരും. കുട്ടികൾക്കപ്പോൾ ആത്മാവില്ല; മൃഗമായിത്തന്നെ ഇരിക്കുന്നു. ആത്മാവ് വരുമ്പോഴാണ് പകുത്തറിവ് ഉണ്ടാകുന്നത് എങ്കിൽ എത്ര വയസ്സിൽ ആത്മാവ് വരും? ഇത്ര വയസ്സിൽ എന്ന് നിർണ്ണയിക്കാൻ ഒരേസമയത്തെന്നു വരേണ്ടതാണ്. ആയത് എത്രാമത്തെ സംവത്സരത്തിൽ ഏതയനം, ഏത് ഋതു, ഏത് മാസം,ഏത് പക്ഷം, ഏത് വാരം, ഏത് ദിവസം, ഏത് യാമം, ഏത് മണി, ഏത് നാഴിക, ഏത് നിമി‌ഷം, ഏത് ക്ഷണം? എതെങ്കിലും ഒരു കാലത്തെ നിർണ്ണയിച്ചു പറഞ്ഞാൽ ആയതെല്ലാവർക്കും ശരിയായിട്ടു വരുന്നതാണോ? കുട്ടികൾക്കെല്ലാവർക്കും ഒരേ കാലത്തിൽത്തന്നെ പകുത്തറിവ് വരുമെന്നുള്ളത് പ്രത്യക്ഷാനുഭവത്തിന് വിരോധമായിരിക്കുന്നലോ. അലാതെയും ജ്ഞാനസ്നാനം കഴിയാത്ത കുട്ടികളും മരിച്ചതിന്റെ ശേ‌ഷം ആത്മാവില്ലാത്ത സ്ഥിതിക്ക് മൃഗങ്ങളുടെ മരണാനന്തരം എങ്ങനെയോ അങ്ങനെയല്ലാതെ യാതൊരു വിശേ‌ഷവും ഉള്ളതായി പറഞ്ഞുകൂടാ എന്നുവരും. അപ്പോൾ നിങ്ങളുടെ അഭിപ്രായം തെറ്റിപ്പോവുകയും ചെയ്യുമല്ലോ. പിന്നെയും പകുത്തറിവുണ്ടാകുമ്പോൾ മാത്രമേ ശരീരത്തിൽ ആത്മാവ് വരുന്നുള്ളു എങ്കിൽ,

വയസ്സുചെന്ന ശേ‌ഷം ഭ്രാന്തുപിടിച്ച് പകുത്തറിവില്ലാതിരിക്കുന്നവർക്ക് ആത്മാവും ഇല്ലയോ? ഇല്ലെങ്കിൽ ഔ‌ഷധത്തിനാൽ ഭ്രാന്തു

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/79&oldid=162606" എന്ന താളിൽനിന്ന് ശേഖരിച്ചത്