Jump to content

താൾ:Kristumata Nirupanam.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചിലരെ സർവ്വേന്ദ്രിയശാലികളായിട്ടും, ചിലരെ നിത്യവ്യാധിമാന്മാരായിട്ടും, ചിലരെ നിത്യസ്വസ്ഥന്മാരായിട്ടും ചിലരെ സമ്പന്നന്മാരായിട്ടും, ചിലരെ ദരിദ്രന്മാരായിട്ടും, ചിലരെ വിദ്വാന്മാരായിട്ടും, ചിലരെ മൂടന്മന്മാരായിട്ടും, ചിലരെ ആര്യന്മാരായിട്ടും, ചിലരെ മ്ല്ലേച്ഛന്മാരായിട്ടും, ചിലരെ സ്വാമിമാരായിട്ടും ചിലരെ ദാസന്മാരായിട്ടും, ചിലരെ ദുഷ്ടന്മാരായിട്ടും, ചിലരെ ശിഷ്ടന്മാരായിട്ടും, ഇനിയും പലമാതിരികളിലാക്കി ചിലരെ ഭോഗഭുവനങ്ങളിലും ചിലരെ വനങ്ങളിലും, ചിലരെ മലകളിലും,ചിലരെ സമുദ്രങ്ങളിലും ചിലരെ ശീതഭൂമികളിലും, ചിലരെ ഉ‌ഷ്ണഭൂമികളിലും, ഇരുത്തി, ചിലരെ ഗർഭപിണ്ഡത്തിലും, ചിലരെ ജനനകാലത്തിലും, ചിലരെ ശിശുപ്രായത്തിലും, ചിലരെ യവൗനകാലത്തിലും, ചിലരെ വാർദ്ധക്യകാലത്തിലും, കൊന്ന്, ചിലരെ ശിവമതത്തിലും, ചിലരെ വി‌ഷ്ണുമതത്തിലും, ചിലരെ ബദ്ധൗമതത്തിലും, ചിലരെ യഹൂദാമതത്തിലും, ചിലരേ യേശുമതത്തിലും, ചിലരെ വേറെ മതത്തിലും ചേർത്ത് ജനനം മുതൽക്കേ ഇപ്രകാരം അനേക ഭേദഗതികളോടുകൂടി സൃഷ്ടിക്കുന്നതിലേയ്ക്കു കാരണം എന്ത്?

അതിനു കാരണം യാതൊന്നുമില്ല. ദൈവം എല്ലാം തന്റെ അഭിപ്രായപ്രകാരം ചെയ്യുന്നു എങ്കിൽ അപ്രകാരംതന്നെ മനു‌ഷ്യർ മരിച്ചതിന്റെ ശേ‌ഷം അനുഭവിപ്പാനുള്ള സുഖദുഃഖങ്ങൾക്കും യാതൊരു കാരണവും വേണമെന്നില്ലെന്നും തന്റെ മനസ്സുപോലെ ചിലരെ മോക്ഷത്തിലും ചിലരെ നരകത്തിലും ആക്കി സുഖദുഃഖങ്ങളെ അനുഭവിപ്പിക്കുമെന്നും പറയേണ്ടതാണ്. അപ്രകാരമലാതെ അവരവർ ചെയ്ത ഗുണദോ‌ഷങ്ങൾക്കു തക്കതായ ഫലങ്ങളെ കൊടുക്കുമെന്നു പറയുന്നപക്ഷം അതുപോലെതന്നെ ചിലർ സുഖത്തോടുകൂടിയവരായും ചിലർ ദുഃഖത്തോടുകൂടിയവരായും ജനിക്കുന്നതിലേയ്ക്കു തക്കതായ കാരണം ഉണ്ടായിരിക്കണം.

അല്ലാതെയും ആ ദൈവം ഒരു കാരണവും കൂടാതെ ഒരുവനു സുഖത്തെയും ഒരുവനു ദുഃഖത്തെയും കൊടുത്തു എന്നു വരികിൽ അവൻ നീതി, കൃപ, പരിശുദ്ധി, സർവ്വജ്ഞാനം മുതലായ ഗുണങ്ങളൊന്നുമില്ലാത്തവനും പക്ഷപാതിയുമായി പ്പോകുമലോ.

ചെറിയ അറിവുള്ള ഒരു മനു‌ഷ്യൻപോലും തന്റെ പുത്രന്മാർക്കെല്ലാപേർക്കും താൻ സമ്പാദിച്ച ദ്രവ്യങ്ങളെ പക്ഷപാതംകൂടാതെ ന്യായപ്രകാരം വീതിച്ചുകൊടുക്കേയൊള്ളു. അങ്ങനെയല്ലാതെ ഒരുവനെ വഞ്ചിച്ച് മറ്റവനു കൊടുത്താൽ ആയവനെ മഹാദ്രാഹിയെന്നു ലോകർ പറയും. ആ സ്ഥിതിക്കു സർവ്വജീവിദയയും സർവ്വസാമർത്ഥ്യവുമുള്ളവനായും ഒരുവനോടു സ്നേഹവും മറ്റൊരുവനോട് ദ്വേ‌ഷവും

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/76&oldid=162603" എന്ന താളിൽനിന്ന് ശേഖരിച്ചത്