Jump to content

താൾ:Kristumata Nirupanam.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമതുവാക്യത്തിൽ വേറെ ദൈവമെന്നോ മൂന്നും തുല്യമെന്നോ ഒന്നെന്നോ വന്ദ്യമെന്നോ പറഞ്ഞിട്ടില്ല. എന്നുതന്നയുമല്ല ത്യ്രകത്വത്തെ നി‌ഷേധിക്കുകയും കൂടി ചെയ്യുന്നുണ്ട്. എങ്ങനെ എന്നാൽ പിതാവ്, പുത്രൻ, പവിത്രാത്മാവ് എന്നു പറയാതെ ദൈവം, പുത്രൻ, പവിത്രാത്മാവ് എന്നു പറഞ്ഞിരിക്കുന്നു. ആകയാൽ ആ മൂന്നു പേരിൽ ഒരുത്തൻ ദൈവമെന്നും മറ്റും രണ്ടുപേരും ദൈവമല്ലെന്നും തെളിവാകുന്നു. ദൈവമല്ലാത്തതിനാൽ ക്രിസ്തു ത്യ്രൈകത്വത്തിൽ ചേർന്നവനല്ല. (ടി. വി‌ഷയങ്ങളെപ്പറ്റി വിവരമായി അറിയണമെന്നുള്ളവർ 1827-ആം വർ‌ഷം അക്ടോബർ മാസം 28-ന് റെവറണ്ട് ഹെണ്ട് റിലയർ എന്ന പാതിരിയാൽ ചെയ്യപ്പെട്ട ഉപന്യാസത്തെ നോക്കുക) ഇനി ഇതിനെപ്പറ്റി പിതാവ് ക്രിസ്തു ഇവരുടെ അഭിപ്രായങ്ങളെയും ബൈബിളാചാര്യന്മാരുടെ അഭിപ്രായങ്ങളെയും കാണിച്ച ത്യ്രകത്വം തീരെ ഇല്ലാത്തതാണെന്നും സ്ഥിപിക്കുന്നുണ്ട്.

(പുറപ്പാടുപുസ്തകം 8-അ. 3-വാ.) എന്റെ മുമ്പാകെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (ആവർത്തനപുസ്തകം 32-അ. 39-വാ.) ഞാൻ ഞാൻതന്നെ, അവനാകുന്നു, എന്നോടുകൂടി മറ്റു ദൈവമില്ല.

(യശയാ 4,5-അ. 5 മുതൽ 8 വരെ വാ.) ഞാൻ യഹോവായാകുന്നു. മറ്റൊരുത്തനുമില്ലാ, ഞാനല്ലാതെ മറ്റൊരുരാജാവുമില്ല. ഞാൻ യഹോവായാകുന്നു. (പുറപ്പാടുപുസ്തകം 3-അ. 1,15-വാ.) ഇരിക്കുന്നവനായ ഞാനിരിക്കുന്നു. അബ്രഹാമിന്റെ ദൈവവും ഇസ്സാക്കിന്റെ ദൈവവും യക്കോബിന്റെ ദൈവവും ആയ യഹോവാ ഇത് എന്നേയ്ക്കും എന്റെ നാമവും ഇതു തലമുറയായി എന്റെ ഓർമ്മ പ്രസ്താവവുമാകുന്നു. (മത്തായി 22-അ. 31,32-വാ.) മേൽപറയപ്പെട്ട വി‌ഷയത്തെപ്പറ്റി യേശു സമ്മതിച്ചുകൊള്ളുന്നതിനെ നോക്കുവിൻ ഞാൻ അബ്രഹാമിന്റെ ദൈവവും ആകുന്നു എന്ന് അവൻ പറഞ്ഞിരിക്കുന്നതിനെ നിങ്ങൾ വായിച്ചില്ലയോ. (മത്തായി 19-അ. 17-വാ.) ഒരുവൻ യേശുവിനെ നല്ലവനെന്നു പറഞ്ഞപ്പോൾ യേശു അവനോടായിട്ട് എന്ന നലവനെന്നു പറയുന്നതെന്ത്? ദൈവം ഒരുവനൊഴികെ നല്ലവനൊരുത്തനുമില്ല (മർക്കോസ് 12-അ. 32-വാ.) ഒരുവൻ ഒരു ദൈവമേയൊള്ളു. അവനൊഴികെ മറ്റാരുമില്ല എന്നു പറഞ്ഞപ്പോൾ യേശു ശരിതന്നെയെന്നു സമ്മതിച്ചു. (യോഹന്നാൻ 14-അ. 28-വാ.) പിതാവ് എന്നെക്കാൾ വലിയവനാകുന്നു എന്ന് യേശു പറയുന്നു, (അപ്പൊസ്തലർ 2-അ. 22-വാ.) യേശുക്രിസ്തുവായ മനു‌ഷ്യനെ ദൈവം സമ്മതിച്ചു. ഇംഗ്ളി‌ഷ് ബൈബിളിൽ നോക്കുക. (1 കൊരുന്തി. 11-അ. 3-വാ.) മനു‌ഷ്യനും ക്രിസ്തുവിനും എത്രത്തോളം വ്യത്യാസം ഉണ്ടോ അത്രത്തോളം

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/63&oldid=162589" എന്ന താളിൽനിന്ന് ശേഖരിച്ചത്