Jump to content

താൾ:Kristumata Nirupanam.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ വാക്യം ബൈബിളിൽ ഇല്ല പിതാവെന്നു പറയപ്പെടുന്ന യഹോവായെ ദൈവമെന്നു പറയുന്നതല്ലാതെ ഒരിടത്തെങ്കിലും ക്രിസ്തുവിനെ ദൈവം എന്നു പറയുന്നില്ലാ. പിതാവ്, പുത്രൻ, പവിത്രാത്മാവ് എന്നു മൂന്നുനാമങ്ങളും ഒരുമിച്ചു ബൈബിളിൽ എഴുതിയിരിക്കുന്ന വാക്യങ്ങൾ മൂന്നും മൂന്നുതന്നെയാണ്.

ഒന്നാമത് (1 യോഹന്നാൻ 5-അ. 17-വാ. 14-അ. 26-വാ.)പരലോകത്തിൽ സാക്ഷ്യം പറയുന്നവർ മൂവരുണ്ട്. ആത്മാവ്, ജലം, രക്തം, ഇവർ മൂന്നും ഒന്നിലേയ്ക്കാകുന്നു.

രണ്ടാമത് (മത്തായി 28-അ. 19-വാ.) പിതാവ് പുത്രൻ പവിത്രാത്മാവിന്റെ വാക്യത്തിൽ സ്നാനപ്പെടുത്തുക.

മൂന്നാമത് (2 കൊരുന്തിയർ 13-അ. 14-വാ.) കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകുടി ഇരുപ്പൂതാക. ഇവയിൽ ആദ്യത്തെവാക്യം തമിഴിലും ഇംഗ്ളീ‌ഷിലും ഉള്ള ബൈബിളിൽ മാത്രമല്ലാതെ ഇതുകൾക്കു മൂലമായ ഗ്രീക്കുഭാ‌ഷയിലുള്ള ബൈബിളിൽ ഇല്ലാ. പക്ഷപാതംകൂടാതെ ന്യായത്തെ മാത്രം സ്വീകരിക്കുന്നവരായ ഓരോരോ യൂറോപ്യക്രിസ്ത്യന്മാരുപോലും ഈ വാക്യം ബൈബിളിൽ വ്യാജമായിട്ടാണ് ചേർത്തിരിക്കുന്നതെന്നു കണ്ടു അതിനെ നീക്കിക്കളഞ്ഞു. ആകയാൽ അതിനെപ്പറ്റി ഗൗനിക്കുന്നത് അനാവശ്യമാകുന്നു. രണ്ടാമത്തെ വാക്യത്തിൽ പിതാവ്, പുത്രൻ, പവിത്രാത്മാവ് ഈ മൂന്നിനേയും ഒന്നെന്നു പറയുന്നുണ്ടോ? ഇല്ലാ. ഓരോന്നിനെ പ്രത്യേകം പ്രത്യേകമെങ്കിലും ദൈവമെന്നു പറയുന്നുണ്ടോ? അതുമില്ല. മൂന്നും തുല്യമാണെന്നു പറയുന്നുണ്ടോ? അങ്ങനെയും ഇല്ല. ആ മൂന്നിനേയും വന്ദിക്കുന്നതിനു പറയുന്നുണ്ടോ? അതുമില്ല. ഇപ്രകാരം ഒന്നെന്നോ വെവ്വേറെ ദൈവമെന്നോ തുല്യമെന്നോ വന്ദ്യമെന്നോ പറയാതിരിക്കുന്ന സ്ഥിതിക്ക് ആ മൂന്നിനെയും എങ്ങനെയാണ് നിങ്ങൾ ദൈവ ലക്ഷണത്തിലുൾപ്പെടുത്തി ത്യ്രെകത്വമാക്കിസ്വീകരിക്കുന്നത്?

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/62&oldid=162588" എന്ന താളിൽനിന്ന് ശേഖരിച്ചത്