Jump to content

താൾ:Kristumata Nirupanam.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആകട്ടെ, മേല്പറഞ്ഞ അത്ഭുതങ്ങളെല്ലാം യേശു ചെയ്തതായിട്ട് നോക്കാം. എന്നാലും ദൈവമെന്നു പറയാൻ പാടില്ല എന്തുകൊണ്ടെന്നാൽ മോശ, യോശുവാ, ഏലീശാ, എലിയാ മുതലായവരും ഇതുപോലെതന്നെ അനേകം അത്ഭുതങ്ങളെ ചെയ്തതായിട്ടും നിങ്ങളുടെ ബൈബിൾ ഘോ‌ഷിക്കയാൽ അവരെയും പ്രത്യേകം ദൈവമെന്നു പറയേണ്ടതായിട്ടുവരും. അതുകൊണ്ടത്ര. അല്ലാതെയും (മത്തായി 17-അ. 20-വാ.) ഒരു കടുകുമണിയോളം മാത്രം നിങ്ങൾക്കു വിശ്വാസമുണ്ടായാൽ ഈ മലയോട് ഇവിടെനിന്ന് അവിടേയ്ക്കു വാങ്ങിപ്പോകയെന്നു പറയാം. വാങ്ങിപ്പോകയും ചെയ്യും. അത്രയുമല്ല നിങ്ങൾക്കു കഴിയാത്തത് ഒന്നും ഉണ്ടാകയില്ല. (ടി. 22, യോഹന്നാൻ 14) ഉപവസിച്ചു പ്രാർത്ഥിക്കുന്നവർക്കും ദൈവത്തിൽ വിശ്വാസമുള്ള എല്ലാവർക്കും വലിയ അത്ഭുതങ്ങളെ ചെയ്വാൻ കഴിയുമെന്നും,(പുറപ്പാട് പുസ്തകം 7-ആം 8-ആം അദ്ധ്യായം) ദൈവത്തിന്റെ മഹിമയാൽ മോശ മുതൽ പേരെ ഈജിപ്ത് ദേശത്ത് പറവോ എന്നാ രാജാവിന്റെ അടുക്കൽ ചെന്ന് കോലിനെ പാമ്പാക്കൽ, വെള്ളത്തെ രക്തമാക്കൽ, തവളകളെ ഉണ്ടാക്കൽ മുതലായ അത്ഭുതങ്ങളെ ചെയ്തപ്പോൾ രാജസമീപതുണ്ടായിരുന്നവരും ദൈവശത്രുക്കളും ശൂന്യക്കാരുമായ മാന്ത്രികന്മാർ ഇതിനു തുല്യമായും അധികമായും ചെയ്തു എന്ന് കാണുന്നു. ഇതുകലാൽ ദൈവം അല്ലാത്തവർക്കും വിശ്വാസമില്ലാത്ത ദൈവശത്രുക്കൾക്കും അത്ഭുതങ്ങളെ ചെയ്യുവാൻ കഴിയുമെന്നുമുള്ളത് സ്പഷ്ടമായിരിക്കുന്നു.

പിന്നെയും (മത്തായി 24-24) കള്ളക്രിസ്തുക്കളും കള്ളദീർഘദർശികളും വന്നു കഴിയുന്നതായിരുന്നാൽ തെരഞ്ഞെടുക്കപ്പെട്ടവരെയും വഞ്ചിപ്പാൻ തക്കവണ്ണം വലുതായിട്ടുള്ള അടയാളങ്ങളെയും അത്ഭുതങ്ങളെയും കാട്ടും. ഇതിനാൽ ഒരുവൻ അത്ഭുതങ്ങളെ ചെയ്താൽ അവനെ ദൈവമെന്നു വിശ്വസിച്ചുപോകരുതെന്നു മാത്രമല്ലാ ദൈവഭക്തനാണെന്നെങ്കിലും വിചാരിക്കുന്നതിലേയ്ക്ക് മാർഗ്ഗവും ദൈവശത്രുവാണെന്നു നിശ്ചയിക്കുന്നതിലേയ്ക്കു യാതൊരു വിരോധവും ഇല്ലെന്നും ഉറപ്പാക്കാവുന്നതാണ്. എങ്ങനെ വിചാരിച്ചാലും യേശുവിനെ ദൈവമെന്നു പറയുന്നതിലേയ്ക്കു കടുകളവും ന്യായം കാണുന്നില്ലാ.

ഇപ്രകാരം മരിച്ചുപോയ യേശു ഉയർത്തെഴുന്നില്ലെന്ന് അനേകം പ്രബലന്യായങ്ങളെക്കൊണ്ട് സ്ഥാപിച്ചു. ഇനി മരിച്ചതിന്റെ ശേ‌ഷം ഏതു സ്ഥിതിയിൽ ആയിരിക്കാം എന്നുള്ളതിനെ ബൈബിളിലെ ന്യായങ്ങളെക്കൊണ്ടുതന്നെ ചിന്തിച്ചുനോക്കാം.

പാപികൾക്കെല്ലാവർക്കും നരകമാകുന്നു നിത്യവാസസ്ഥലം. എന്നാൽ യേശുവാകട്ടെ എല്ലാവരുടേയും സകലപാപങ്ങളേയും ഏറ്റുപോയതുകൊണ്ട് എല്ലാ പേരെക്കാളും മഹാപാപിയും അതു ഹേതുവായിട്ട് 5*തിടീനെന്നു [1] നരകത്തിൽപോയി വീഴുന്നതിലേക്കുമാത്രമല്ലാതെ മറ്റൊന്നിനും യോഗ്യത ഇല്ലാത്തവനും ആകുന്നു. ആയതുകൊണ്ട് യേശു നരകത്തിൽ തന്നെ പതിച്ചിരിക്കുമെന്ന് ഉറപ്പായിട്ടു നിശ്ചയിക്കേണ്ടതാണ്. എന്നുതന്നെയുമല്ല ഇതിന്നനുസരണമായിട്ടു ക്രിസ്തു മരിച്ചതിന്റെ ശേ‌ഷം പാതാളത്തിൽ ഇറങ്ങി എന്നുംകൂടി അപ്പോസ്തലന്മാരുടെ

  1. തിടീനെന്നു = പെട്ടെന്ന്
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/55&oldid=162580" എന്ന താളിൽനിന്ന് ശേഖരിച്ചത്