Jump to content

താൾ:Kristumata Nirupanam.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹിമകൊണ്ട് ആ പിശാചിനെ താഴത്തു തള്ളിക്കളകയെങ്കിലും തന്റെ സ്വരൂപത്തെ താഴത്തു ചാടിയതുപോലെ തോന്നിപ്പിക്ക എങ്കിലും ചെയ്യരുതാഞ്ഞോ? ഇതുകളിൽ ഒന്നിനെയും ചെയ്തതായി കാണുന്നില്ലല്ലോ.

പിന്നെയും യേശുവിനെ പമ്പരംപോലെ കറക്കി എടുത്ത് ഒരു വലിയ മലയുടെ മുകളിൽകൊണ്ടുചെന്ന് സകലരാജ്യങ്ങളെയും കാണിക്കുകയും തന്റെ പാദങ്ങളിൽ നമസ്കരിച്ചാൽ നിസ്സംഗനായി ഇതുകളെല്ലാം നിനക്കു തരാമെന്നു പറയുകയും ചെയ്തു. യേശു കിടന്നു "ഭയപ്പെട്ടു" കുടുങ്ങി വിലപിച്ച് ഭ്രാന്തു പറക മാത്രമേ അപ്പോഴും ചെയ്തുള്ളൂ. പിന്നെ ഭയംകൊണ്ട് എന്തെല്ലാം ഗോഷ്ടികൾ പിശാചിന്റെ മുൻപാകെ കാണിച്ചിരിക്കുമെന്ന് അവർക്കു രണ്ടുപേർക്കും തന്നെ അറിയാം. അതും ഇരിക്കട്ടെ, പിശാചിനെ ജയിക്കയും ശിക്ഷിക്കുകയും ചെയ്തു എങ്കിൽ ജയവീരനെന്നും ലോകരക്ഷകനെന്നും വിശ്വസിച്ചു കൊള്ളാമായിരുന്നു. ഇവിടെ വാസ്തവമായിട്ടു പറയണമെങ്കിൽ യേശു പിശാചിനെ ജയിക്കയല്ല ഉണ്ടായത്. പിശാച് യേശുവിനെ ജയിക്കയായിരുന്നു. ആകയാൽ പിതാവ്, പവിത്രാത്മാവ്,പുത്രൻ ഈ മൂന്നുപേരും പരീക്ഷകനായ പിശാചിനേക്കാൾ ശക്തി കുറഞ്ഞവരെന്നു നല്ലതിൻവണ്ണം തെളിയുന്നു. ഇങ്ങനെ പിശാചിനോട് തോറ്റവൻ ദൈവമാണുപോലും. അതെ! ഇദ്ദേഹം നല്ല സമർത്ഥൻ തന്നെ ഇദ്ദേഹം പിശാചിനെ ജയിച്ച ജയമേ ജയം! ഇദ്ദേഹം മലയിൽ നിന്നു ചാടിയ ചാട്ടമേ ചാട്ടം! ഇദ്ദേഹം കല്ലിനെ അപ്പമാക്കിയ മിടുക്കേ മിടുക്ക് അടെ അപ്പാ! എന്ത് അത്ഭുതം! അയ്യോ! തന്റെ വാക്കുകളെ കേൾക്കാത്ത യേശുവിനെ അപജയപ്പെടുത്താതെ പാവമെന്നും ചൊല്ലി വിട്ടു കളഞ്ഞ പിശാചല്ലയോ യഹോവയെക്കാളും കൃപയുള്ളവൻ? ഒരുത്തനെ പിടിച്ചിരുന്ന അനേകം പിശാചുക്കൾ ക്രിസ്തുവിനോട് ഒരായിരം പന്നികളെ ഭക്ഷണത്തിനായി ചോദിക്കുകയും ക്രിസ്തു അക്രമമായിട്ട് അപ്രകാരം കൊടുക്കുകയും പിശാചുക്കൾ ആ പന്നികളെ സമുദ്രത്തിൽ മുക്കിക്കൊല്ലുകയും ചെയ്തു. ആ പന്നികളുടെ ഉടയക്കാരന് എത്രയോ നഷ്ടം! നോക്കുവിൻ! ഇതും യേശുവിന്റെ ദേവത്വത്തിന് ഒരു ദൃഷ്ടാന്തമാണു പോലും!

ഒരിക്കൽ യേശുവിന് വിശന്നു ബുദ്ധിമുട്ടിയപ്പോൾ ആയതിന് അറിഞ്ഞു പഴം കൊടുക്കാത്തതുകൊണ്ട് അത്തിവൃക്ഷത്തെ ശപിച്ച് ഉണക്കിക്കളഞ്ഞു. ഹോ! ഇത് വലിയ അത്ഭുതംതന്നെ. പഴമില്ലാത്ത കാലത്ത് എങ്ങനെയാണ് കൊടുക്കുന്നത്? ഒരുവേള പഴം ഉള്ള സമയം തന്നെ ആയിരുന്നാലും അന്യന്മാർ ആവശ്യം പോലെ പറിച്ചുകൊള്ളുക അല്ലാതെ അതിനെ അറിഞ്ഞുതരുന്നതിലേയ്ക്കു മരത്തിനു കഴിയുമോ? അല്ലാതെയും മരങ്ങൾ വളർന്ന് അതാതു കാലങ്ങളിൽ പൂക്കുന്നതും

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/46&oldid=162570" എന്ന താളിൽനിന്ന് ശേഖരിച്ചത്