താൾ:Kristumata Nirupanam.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അല്ലയോ ക്രിസ്തീയ പ്രസംഗികളെ!

യഹോവ **ഉപാദാനകാരണം[1] കൂടാതെ ശൂന്യത്തിൽ നിന്നാണ് ലോകത്തെ സൃഷ്ടിച്ചതെന്നു നിങ്ങൾ പറയുന്നില്ലല്ലോ. എന്നാൽ സത്ക്കാരത്തിൽ നിന്നു സത്ക്കാര്യമേ ജനിക്കൂ. കാരണത്തിൽ ശക്തി രൂപമായിരുന്നതുതന്നെ പിന്നെ കാരകങ്ങളാൽ വ്യക്തിരൂപമായിട്ടുകാര്യമാകും. വിത്തിൽ നിന്ന് എങ്ങനെയോ അതുപോലെ കാരണം കൂടാതെ കാര്യോൽപ്പത്തി ഒരിടത്തുമില്ല. അസത്ക്കാരണത്തിൽ അസത്ക്കാര്യമല്ലാതെ സത്ക്കാര്യം ജനിക്കുകയുമില്ല. മണലിൽ നിന്ന് എണ്ണ ഉണ്ടാകില്ല. പൊന്നിൽനിന്ന് ഇരുമ്പ് ഉണ്ടാകുന്നില്ല. കുടത്തെ അപേക്ഷിച്ചു മണ്ണിനേയും തൈരിനെ അപേക്ഷിച്ചു പാലിനേയും സ്വീകരിക്കുന്നതുപോലെ അതാതു കാര്യങ്ങളെ അപേക്ഷിച്ച് കാരണങ്ങളെ സ്വീകരിക്കുക എന്നുള്ളതും കാര്യത്തിൽ കാരണത്വം ഇരിക്കുന്നു എന്നുള്ളതും ന്യായസിദ്ധമാകയാൽ സത്ക്കാര്യവാദം സാധിക്കപ്പെട്ടു ആകയാൽ ഘടം മുതലായ കാര്യങ്ങൾക്ക് കുലാലൻ മുതലായ കർതൃകാരണവും മണ്ണുമുതലായ ഉപാദനകാരണവും മാറ്റമില്ലാതെ നിയതമായിരിക്കയാൽ കാര്യമായ ലോകത്തിനു കർത്താവും ഉപാദാനകാരണവും ആവശ്യമായിട്ടുള്ളതെന്ന് അനുമിക്കപ്പെടും.ലോകമായ ഒരു പക്ഷത്തിൽ കാര്യത്വമായ അനുമാനത്താൽ അനുമിക്കപ്പെടുന്ന കർത്താവും ഉപദാനകാരണവുമായ രണ്ടു സിദ്ധങ്ങളിൽ ഒന്ന് സാദ്ധ്യമാകും എന്നും മറ്റേത് അസിദ്ധമാകും എന്നും കൽപിക്കുന്നത് ഒരു വിധത്തിലും യുക്തമാകുന്നില്ലല്ലോ.

അതല്ല, അപ്രകാരം സമ്മതിക്ക എന്നുവന്നാൽ അനുമാനപ്രമാണങ്ങളെല്ലാം അഴിഞ്ഞുപോകുന്നതാണ്.

അങ്ങനെയെങ്കിൽ *കാര്യത്വഹേതുവിനാൽ[2] **ദൃഷ്ടാന്തസിദ്ധഘടാതികർത്താക്കളിൽ[3] എന്നപോലെ ദൃഷ്ടാന്ത സിദ്ധലോകകർത്താവിലും അല്പജ്ഞാനം അല്പശക്തി പരവശത മുതലായ ഗുണങ്ങൾ ഉണ്ടായിരിക്കുമെന്നുവന്നുപോകുമല്ലോ. എന്നാൽ ദൃഷ്ടാന്തത്തിൽ ഘടകർത്താവായ ജീവാത്മാവാകട്ടെ ഘടത്തെ നിവർത്തിക്കുന്നതായ തന്റെ കാര്യത്തെക്കുറിച്ച് മുഴുവനും അറിയുന്നവനും മിഴുവനും ചെയ്യുന്നവനും സ്വതന്ത്രനും തന്റെ കാര്യനിവർത്തിക്കുതക്കതായ ശരീ

  1. ഉപാദാനകാരണം = ഏതെങ്കിലും വസ്തു സൃഷ്ടിക്കപ്പെടുന്നതിനു ആധാരമായി നിൽക്കുന്ന വസ്തു ഉപാദാനകാരണം. നൂലിന് പഞ്ഞി ഉപാദാനകാരണമാണ്. മുണ്ടിനു നൂല് ഉപാദാനകാരണമാണ്. മുണ്ടുണ്ടാക്കുന്ന ആൾ കര്തൃകാരണമാണ്. സൃഷ്ടിക്കു ഇപ്രകാരം ഉപാദാനകാരണമില്ലാതെ യഹോവ ശൂന്യത്തിൽനിന്നു സൃഷ്ടിനടത്തി എന്നാണു ബൈബിൾ പറയുന്നത്.
  2. കാര്യത്വഹേതു = സൃഷ്ടിയുടെ കാരണം.
  3. ദൃഷ്ടാന്തസിദ്ധഘടാതികർത്താക്കൾ = ഈശ്വരൻ ലോകത്തെ സൃഷ്ടിക്കുമ്പോൾ എന്താണ് സൃഷ്ടിക്കേണ്ടത്‌ എങ്ങനെ സൃഷ്ടിക്കണം എന്നെല്ലാം അറിവുന്റായിരിക്കും. കുടമുന്റാക്കുന്ന കുലാലന്(ഘടാദികർത്താവ്)മണ്ണ് എങ്ങനെയുള്ളതായിരിക്കണം കുടം എങ്ങനെ ഉണ്ടാക്കണം എന്നിവയെക്കുറിച്ച് നല്ല അറിവുണ്ട്. എന്നാൽ യഹോവ സൃഷ്ടി തുടങ്ങിയപ്പോൾ ഭാവിയിൽ വരാൻപോകുന്ന പലകാര്യങ്ങളെക്കുറിച്ചും അറിവില്ലാത്തവനായിരുന്നു എന്നാണു ബൈബിൾവചനംകൊണ്ടു കാണുന്നത്.
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/20&oldid=162542" എന്ന താളിൽനിന്ന് ശേഖരിച്ചത്