താൾ:Kristumata Nirupanam.djvu/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തീയിലിട്ടു നല്ലവണ്ണം പഴുപ്പിച്ച് *പറ്റുകുരടുകൊണ്ട്[1] അവരുടെ മൂക്കുകളെ പറിച്ചെടുത്തുകളകയും ചെയ്തു. ഇപ്രകാരം നടന്ന അന്യായങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും ഇത്രമാത്രമാണെന്നു പറഞ്ഞാൽ അവസാനിക്കയില്ല. ഇവിടെ വളരെ ചുരുക്കമായിട്ട് എഴുതിയതാണ് എങ്കിലും ക്രിസ്തുമതം ഇത്രത്തോളം വർദ്ധിച്ചു വന്നതിന്റെ കാരണങ്ങൾ നല്ലതിൻവണ്ണം തെളിവായല്ലോ. സഹിപ്പാൻ വഹിയാത്ത ഇങ്ങനെയുള്ള ഹിംസകളെ ചെയ്താൽ ആരാണ് ചേരാതിരിക്കുന്നത്? മരണഭയമുള്ള എല്ലാവരും ചേരുകതന്നെ ചെയ്യും. അല്ലാതെ ഇതരമതങ്ങളെയും ക്രിസ്തുമതത്തെയും ആരാഞ്ഞുനോക്കി ഗുണദോ‌ഷങ്ങളെ അറിഞ്ഞു ക്രിസ്തുമതം തന്നെ നല്ലതെന്ന സമ്മതത്തോടുകൂടി യാതൊരുത്തരും ആ മതത്തെ സ്വീകരിച്ചിട്ടില്ലാ. ഈ ദേശത്തെ മഹമ്മദീയർ എത്രയോ അക്രമങ്ങളെ ചെയ്താണ് ഹിന്ദുക്കളെ അവരുടെ മതത്തിൽ ചേർത്തത്. എങ്കിലും ക്രിസ്ത്യന്മാർ ചെയ്തതിട്ടുള്ളതിൽ ലക്ഷത്തിലൊരംശം പോലും ആകയില്ല. എന്നാൽ ഇക്കാലങ്ങളിലോ യോറോപ്പിലും അമേരിക്കയിലും ബൈബിളിനു വിരോധമായ ഭൂഗോളശാസ്ത്രം, ശാസ്ത്രം, തർക്കശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം മുതലായ വിദ്യകൾ നല്ലപോലെ അഭ്യസിച്ച് തർക്കശാസ്ത്രം മുഖേന വാസ്തവം ഇന്നപ്രകാരമെന്ന് അറിഞ്ഞതിനാൽ ക്രിസ്തുമതം മറ്റുള്ള മതങ്ങളിൽ നിന്ന് എഴുതിഎടുത്ത കെട്ടുകഥയാണെന്ന് നിശ്ചയമായതുകൊണ്ട് ബൈബിളിനെക്കുറിച്ചുണ്ടായിരുന്ന ദുരഭിമാനം വിട്ടുപോകയും ചെയ്കയാൽ ചട്ടങ്ങളെ ഏർപ്പെടുത്തി പക്ഷപാതം കൂടാതെ ജനങ്ങളെ രക്ഷിച്ചുവരികയും അതുകൊണ്ട് ആംഗ്ളീയ ഗവണ്മെണ്ടു രാജ്യഭരണത്തിലുൾപ്പെട്ട എല്ലാ ജനങ്ങൾക്കും ന്യായം സമമായിട്ടു ലഭിക്കയും ഈ വിധം നാഗരീകം വർദ്ധിച്ചു വരുന്തോറും ക്രിസ്ത്യന്മാരുടെ ദുർമ്മാർഗ്ഗങ്ങളെല്ലാം സൂര്യോദയത്തിങ്കൽ ഹിമകണങ്ങളെന്നപോലെ ഓടിപോകയും മുമ്പിലത്തെ അന്യായങ്ങളും ഹിംസകളും ഇപ്പോൾ ചെയ്വാൻ വഹിയാത്തതുകൊണ്ട് പാതിരിമാർ ദ്രവ്യം, പ്രത്യക്ഷഭോഗവസ്തുക്കൾ ഇവകളെ ഉപയോഗിച്ചു ക്രിസ്ത്യന്മാരാക്കുകയും ക്രിസ്തുവിനെയും തൻമതത്തെയും തടുക്കാൻ കഴിയാത്ത ഏതോ വലിയ ആപത്തിൽ അകപ്പെട്ടു വലയുന്നപോലെയും അവർ ഇതിനെ കണ്ടു വ്യസിനിച്ചു ഉപദേശിക്കുന്നതായിട്ടും വിശ്വസിപ്പിച്ചു ക്രിസ്ത്യന്മാരായാൽ ടി. ആപത്തുകളിൽനിന്നു രക്ഷപ്പെടുമെന്നപോലെയും ക്രിസ്ത്യന്മാരായവരെല്ലാപേരും രക്ഷപ്പെട്ടുപോയതായിട്ടും നടിച്ചുകൊണ്ട് പാതിരിമാർ തേൻപോലെയും പാൽപോലെയും സംസാരിക്കുകയും ചെയ്യുന്നു

  1. പറ്റുകുരട് = കൊടിൽ
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/103&oldid=162529" എന്ന താളിൽനിന്ന് ശേഖരിച്ചത്