താൾ:Koudilyande Arthasasthram 1935.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
vii


ക്ലേശസഹിഷണുവുമായ ഒരു ഗവേഷകപണ്ഡിതനൊഴികെ ഏതൊരുത്തനേയും പരാങമുഖനാക്കത്തക്ക മഹത്ത്വവും വൈഷമ്യവുമുളള ഒരു പ്രവൃത്തിയാണ് ഈ വിവർത്തകൻ സാധിച്ചിട്ടുളളതു് എന്നു സ്പഷ്ടമാകും. ശ്രീമാൻ മൂസ്സതു്, ഇന്ത്യയേയും ആതിലെ പരമ്പരാഗതസംസ്ക്കാരത്തേയും സ്നേഹിക്കുന്ന എല്ലാവരുടേയും ഹൃദയപൂർവ്വമായ അഭിനന്ദനങ്ങളേയും എല്ലാ പണ്ഡിതന്മാരുടേയും സംസകൃതപക്ഷപാതികളുടേയും അവിശിഷ്ടമായ പ്രശംസയേയും അർഹിക്കുന്നുണ്ടു. സാഹിത്യലോകത്തിലും രാഷ്ട്രീയസിദ്ധിവിഷയത്തിലും ഇന്ത്യയ്ക്കുളള യശസ്സിനെ നിലനിർത്തുന്നതിൽ ഉത്സകരായ എല്ലാവരോടും ഈ വിവർത്തനത്തെ ഞാൻ പുകഴ്ത്തിക്കൊളളുന്നു.

തൃശ്ശിവപേരൂർ


29 ജനുവരി 1935

ഐ. എ൯. മേനോ൯,
എം.എ.,ബി,ലിറ്റ്. (ഓക്സ൯)
കൊച്ചിഗവർമ്മേണ്ട് വിദ്യാഭ്യാസഡയറക്ടർ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/9&oldid=153941" എന്ന താളിൽനിന്ന് ശേഖരിച്ചത്