താൾ:Koudilyande Arthasasthram 1935.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
vi


ധാനത്തിലെ ഏതു നിസ്സാരശൈഥില്യത്തിന്നും തക്കതായ പരിഹാരമായിരിക്കുന്നതാണു്. ഈ ശൈഥില്യം കൌടില്യെന്റെ സയുക്തികമായ ഉപപാദനരീതിയുടെ പ്രയോഗികപാടവത്താലും പ്രഭാവത്താലും വേണ്ടതിലധികം പരിഹരിക്കപ്പെട്ടിട്ടുമുണ്ട്'. 1914-ൽ യുറോപ്പിലുണ്ടായ ഘോരാഗ്നിബാധയേയും ജനതാപരമായ സാഹോദർയ്യത്തിന്റെ സാദ്ധ്യതയെക്കുറിച്ച് അങ്കരിച്ച ആശകളുടെ ക്രമാഗതമായ വൈഫല്യേത്തേയും കണ്ണിന്നുനേരെ കണ്ടറിഞ്ഞ ഒരു കാലത്തിന്റ ജിഹ്വയ്ക്ക അർത്ഥശാസ്രത്തിന്റെ പേരിൽ ആരോപിച്ചിട്ടുളള ധർമ്മവിരോധാപരാധം അല്പം പർയ്യഷിതവും നീരസവുമായി തോന്നുവാനിടയുണ്ട്.

സംസ്കൃതാനഭിജ്ഞന്മാക്ക് ഇതേവരെയും അനഭിഗമ്യമായി കിടന്നിരുന്ന ഈ അമൂല്യ ഗ്രന്ഥത്തിന്റെ ഒരു വിവർത്തനം സാധാരണ നാടോടികളുടെ പിടിയിൽപ്പോലും പെടുത്തുവാനുളള പ്രശംസനീയമായ ശ്രമംകൊണ്ടു കേരളത്തെ മുഴുവനും കൊച്ചി മലയാളഭാഷപരിഷ്കരണക്കമ്മിററി അത്യന്തം ഋണബദ്ധമാക്കിത്തീർത്തിരിക്കുന്നു. ഞാൻ ഈപുസ്തകത്തിലെ ഭാഗങ്ങളിൽക്കുടി ആകമാനം ഒന്നു കണ്ണോടിക്കുകയും പ്രധാനാധ്യായങ്ങളിൽ ചിലതു ശ്രദ്ധാപൂർവ്വം വായിക്കുകയും ചെയ്തതിൽ ഇതിലെ ഭാഷാരീതിയുടെ സാരള്യവും ആജ്ജവറും, മൂലത്തെ അനുസരിക്കുന്നതിലുളള വിശ്വസനീനതയും, വിവർത്തനത്തിന്റെ പ്രത്യേകഗുണമായ ശൈലീശുദ്ധിയും സംക്ഷിപ്തതയും എന്റെ ശ്രദ്ധയെ പ്രത്യേകിച്ചും ആകഷിച്ചിരിക്കുന്നു.ഒരു ഭാഷ പണ്ഡിതനല്ലത്ത സ്ഥിതിക്ക് വിദ്ധ്രേസാഹിത്യവിമർശകന്മാരുടെ സുശിക്ഷിതാക്ഷികൾക്കുമാത്രം പ്രത്യക്ഷമായ ഈ ഗ്രന്ഥത്തിലെ സാഹിതീചാരുതതളെക്കുറിച്ചുളള പ്രമാണസഹിതം എന്തെങ്കിലും പറയുവാൻ ഞാൻ അർഹനല്ല. എന്നാൽ വിവർത്തനത്തിലെ സാഹിത്യഗുണത്തെ അപേക്ഷിക്കാതെ നോക്കിയാൽത്തന്നെ, ഏററവും ക്ഷമാശീലനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/8&oldid=153931" എന്ന താളിൽനിന്ന് ശേഖരിച്ചത്