താൾ:Koudilyande Arthasasthram 1935.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ലഇരുപത്തൊന്നാം അധ്യായം

പതിനെട്ടാം പ്രകരണം.
ആത്മരക്ഷിതകം.


രാജാവു ശയ്യയിൽനിന്നെഴുന്നേററാൽ ഉടനെ ധന്വികളായ സ്ത്രീ ഗണങ്ങൾ അദ്ദേഹത്തെ സ്വീകരിക്കണം. രണ്ടാം കക്ഷ്യയിലെത്തിയാൽ കഞ്ചുകവും ഉഷ്ണീഷവും ധരിച്ച വർഷവരരും അഭ്യാഗാരികരും അദ്ദേഹത്തെ സ്വീകരിക്കണം; മൂന്നാം കക്ഷ്യയിൽവച്ചു കുബ്ജരും വാമനരരും കിരാതരുമായ പരിചാരകന്മാർ സ്വീകരിക്കണം; നാലാംകക്ഷ്യയിൽവച്ചു മന്ത്രികളും സംബന്ധികളും പ്രാസം(കുന്തം) കയ്യിലേന്തിയ ദ്വാരപാലന്മാരും സ്വീകരിക്കണം.

പിതൃപിതാമഹന്മാർ മുതൽക്കുതന്നെ പരമ്പര്യമുള്ളവരും മഹത്തായ സംബന്ധാനുബന്ധത്തോടുകൂടിയവരും വിദ്യയഭ്യസിച്ചവരും അനുരക്തരും കർമ്മപരിചയമുള്ളവരുമായ ആളുകളെ രാജാവു തന്റെ ആസന്നന്മാർ (അംഗരക്ഷകന്മാർ) ആയി നിശ്ചയിക്കണം. അർത്ഥമാനങ്ങൾ നൽകി സൽക്കരിക്കപ്പെടാതുള്ള അന്യദേശീയനേയോ, സ്വദേശിയനെങ്കിലും അപകൃത്യോപഗൃഹീത (അപകാരം ചെയ്തിട്ടു പിന്നെ സ്വീകരിക്കപ്പെട്ടവൻ) നായിട്ടുള്ളവനേയോ ആസന്നനായി നിശ്ചയിക്കരുതു്. അന്തർവംശികസൈന്യം രാജാവിനേയും അന്ത;പുരത്തേയും രക്ഷിച്ചുംകൊണ്ടു നിൽക്കണം.

ഗുപ്തമായ സ്ഥലത്തുവച്ചു മാഹനസികൻ എല്ലാ പാകകർമ്മത്തേയും താനനേകം പ്രാവശ്യം ആസ്വദിച്ചു നോക്കിയുംകൊണ്ടു നടത്തിക്കണം. അതിനെ രാജാവു്, ആദ്യം അഗ്നിക്കും പക്ഷികൾക്കും ബലിനൽകിയിട്ടു്, അങ്ങനെതന്നെ(മാഹാനസികനാൽ ആസ്വദിക്കപ്പെട്ടതിന്നുശേഷം) ഭക്ഷിക്കണം.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/74&oldid=154673" എന്ന താളിൽനിന്ന് ശേഖരിച്ചത്