താൾ:Koudilyande Arthasasthram 1935.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൨
വിനയാധികാരികം ഒന്നാമധികരണം


ന്മാ(ചാൎച്ചക്കാർ)രും ഗൎഭം, വ്യാധി, സംസ്ഥ (മരണം) എന്നിവയിലൊഴികെ കാണ്മാൻ പാടില്ല. രുപാജീവമാർ (വേശ്യകൾ) തേച്ചുകുളിച്ചു ശരീരശുദ്ധിചെയ്തു വസ്ത്രങ്ങളും അലങ്കാരങ്ങളും മാറിയിട്ടു ദേവിമാരെ പരിചരിക്കണം. മാതാപിതൃവ്യ‍ഞ്ജനരായി അശീതികന്മാർ (എൺപതു തികഞ്ഞവർ) ആയ പുരുഷന്മാരും പഞ്ചാശൽകകൾ (അമ്പതു തികഞ്ഞവർ) ആയ സ്ത്രീകളും സ്ഥവിരന്മാർ, വൎഷവരർ (ഷണ്ഡർ), അഭ്യാഗാരികന്മാർ എന്നിവരും അന്തഃപുരസ്ത്രീകളുടെ ശൌചാശൗചങ്ങളെ അറിയുകയും അവരെ സ്വാമിയുടെ ഹിതത്തിങ്കൽ നിറുത്തുകയും വേണം.

സ്വസ്ഥാനത്തേവരും വാഴ്വൂ,
പരസ്ഥാനത്തു ചെല്ലൊലാ,
ബാഹ്യരോടുള്ള സംസൎഗ്ഗ-
മാഭ്യന്തരമൊഴിക്കണം

വരുന്നതും പോകവതു-
മാകും ദ്രവ്യങ്ങളൊക്കയും
ഇന്നിടത്തിന്നിടത്തേ-
ക്കെന്നറി‍ഞ്ഞു യഥാവലെ

ഓരോ ഭൂമിയിലും മുദ്ര-
യിട്ടു നിൎണ്ണയപൂർവ്വകം
അകത്തേക്കും പുറത്തേക്കും
വിടേണം ദ്വാരരക്ഷികൾ

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, വിനായാധികാരികമെന്ന ഒന്നാമധികരണത്തിൽ, നിശാന്തപ്രണിധി എന്ന ഇരുപതാമധ്യായം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/73&oldid=211448" എന്ന താളിൽനിന്ന് ശേഖരിച്ചത്