താൾ:Koudilyande Arthasasthram 1935.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫ൻ
പതിനേഴാം പ്രകരണം ഇരുപതാം അധ്യായം


പണിയിച്ച് അതിന്റ മധ്യത്തിൽ വാസഗൃഹം നിൎമ്മിപ്പിക്കണം. അല്ലെങ്കിൽ ആസന്നമാകുമാറു മരം കൊണ്ടു ചൈത്യദേവതമാരുടെ പ്രതിമകൾ കൊത്തിയ പിധാന ദ്വാരത്തോടുകൂടിയതും അനേകം സരുംഗാസഞ്ചാരങ്ങൾ (തുരങ്കമാൎഗ്ഗങ്ങൾ) ഉളളതുമായ ഒരു ഭൂമിഗൃഹം പണിയിച്ചു അതിന്റ മധ്യത്തിൽ വാസഗൃഹം നിൎമ്മിപ്പിക്കണം. അല്ലെങ്കിൽ ഭിത്തിയിൽ ഗൂഢമായ സോപാനങ്ങളോടുകൂടിയതോ സുഷിരമായ (ഉള്ളു പൊളളയായ) സ്തംഭത്തിലൂടെ പ്രവേശാപസാരമാൎഗ്ഗമുളളതോ അടിയിൽനിന്നു മുകളിലേക്കു യന്ത്രംകൊണ്ടു ബന്ധിക്കപ്പെട്ടതോ ആയ ഒരു പ്രാസാദം പണിയിച്ചു അതിന്റെ മധ്യത്തിൽ വാസഗൃഹമാക്കണം. ഈ യന്ത്രബധനം ആപൽപ്രതീകാരാൎത്ഥമായി ആദ്യംതന്നേ ചെയ്കയോ ആപത്തുവരുമ്പോൾ ചെയ്കയോ ആകാം. സഹാധ്യായിഭയം (തന്നെപ്പാലെ പഠിച്ചറിഞ ശതുവിങ്കൽനിന്നുള്ള ഭയം) ശങ്കിച്ചു മേൽപ്പറഞ്ഞവയിൽ നിന്നെല്ലാം ഭിന്നമായ വിധത്തിൽ വികല്പിച്ചും വാസഗൃഹം പണിയിക്കാവുന്നതാണു്.

മാനുഷാഗ്നി[1] കൊണ്ടു മൂന്നുപ്രാവശ്യം അപസവ്യ (പ്രദക്ഷിണം)മായിട്ടു അന്തഃപുരത്തിൽ ഉഴിഞ്ഞാൽ അതിനെപ്പിന്നെ മറ്റൊരഗ്നി ദഹിപ്പിക്കുകയില്ല; അവിടെ മറ്റൊരഗ്നി ജ്വലിക്കുകയുമില്ല. വൈദ്യുതഭസ്മ[2]വും പുറ്റുമണ്ണം കൂടി കരകവാരി (ആലിപ്പഴത്തിൻനീർ)യിൽ കുഴച്ചു ഭിത്തികളിന്മേൽ തേച്ചാലും ആ അന്തഃപുരത്തിൽ അഗ്നിബാധ വരികയില്ല.


  1. ശത്രുഹതനായോ ശൂലാരോപിതനായോ മൃതിയടഞ്ഞ മനുഷ്യന്റെ അസ്ഥിയിൻ കരിങ്ങാലിമുളകൊണ്ടു കടഞ്ഞുണ്ടാക്കിയ അഗ്നിയാണ് മാനുഷാഗ്നി
  2. വൈദൃതഭസ്മം=ഇടിവെട്ടി വെന്ത മരത്തിന്റെ വെണ്ണീറ്












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/70&oldid=210438" എന്ന താളിൽനിന്ന് ശേഖരിച്ചത്