താൾ:Koudilyande Arthasasthram 1935.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പത്തൊമ്പതാം അധ്യായം

പതിനാറാം പ്രകരണം. രാജപ്രണിധി.


രാജാവു സ്വക്രത്യങ്ങളിൽ ഉത്ഥാനം ചെയ്തുകൊണ്ടിരുന്നാൽ അദ്ദേഹത്തെ അനുസരിച്ച് ഭൃത്യന്മാരും ഉത്ഥാനം ചെയ്യും; അദ്ദേഹം പ്രമാദശീലനായിരുന്നാൽ ഭ്രത്യന്മാരും പ്രമാദത്തെ പ്രാപിക്കും. ഭൃത്യന്മാർ പ്രമത്തന്മാരയാൽ സ്വാമിയുടെ കൎമ്മങ്ങളെ ഭക്ഷിച്ചുകളയും; അപ്പോൾ അദ്ദേഹം ശത്രുക്കളാൽ വഞ്ചിക്കപ്പെടുകയും ചെയ്യും. ആകയാൽ അദ്ദേഹം ഉത്ഥാനം ചെയ്യണം.

രാജാവു അഹസ്സിനേയും രാത്രിയേയും നാഴികകളെക്കൊണ്ടു എട്ടംശമായി ഭാഗിക്കണം. അല്ലെങ്കിൽ അഹസ്സിനെ ഛായാക്രമണംകൊണ്ടും എട്ടായി ഭാഗിക്കാം. ത്രിപൌരുഷി (മൂവാൾ), പൌരുഷി (ഒരാൾ), ചതുരംഗുല (നാലവിരൽ), ഛായാഹീനമായ മദ്ധ്യഹ്നം എന്നിങ്ങനെ അഹസ്സിൽ ആദ്യത്തെ നാലാംശങ്ങൾ. ഇതുകൊണ്ടുതന്നെ പിന്നീടുള്ള നാലാംശങ്ങളും പറയപ്പട്ടു.[1]

അവയിൽവച്ചു അഹസ്സിന്റെ ആദ്യത്തെ അഷ്ടഭാഗത്തിൽ രാജാവ് രക്ഷാവിധാനം ചെയ്കയും ആയവ്യയങ്ങളെകേൾക്കുകയും വേണം; രണ്ടാമത്തെ അഷ്ടഭാഗത്തിൽ പൌരജാനപദന്മാരുടെ കാര്യങ്ങളെ നോക്കണം;‌ മൂന്നാമത്തെ അഷ്ടഭാഗത്തിൽ സ്നാനഭോജനങ്ങളെ ചെയ്കയും സ്വാധ്യായം ചെയ്കയും വേണം; നാലാമത്തെ അഷ്ടഭാഗത്തിൽ ഹിരണ്യം വാങ്ങിവെക്കുകയും അധ്യക്ഷന്മാരെ കാര്യങ്ങളിൽ നിയോഗിക്കുകയും ചെയ്യണം; അഞ്ചാമത്തെ അഷ്ടഭാഗത്തിൽ മന്ത്രിപരിഷത്തുമായി പത്രസമ്പ്രേഷണം വഴിക്കു കാൎയ്യങ്ങൾ മന്ത്രിക്കുകയും ചാരന്മാ


  1. മധ്യാഹ്നത്തിനുശേഷം ചതുരംഗുല, പൌരുഷി, ത്രിപൌരുഷി, ഛായാഹീനമായ ദിനാന്തം ഇങ്ങനെ നാലംശങ്ങളെന്നു സാരം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/66&oldid=209826" എന്ന താളിൽനിന്ന് ശേഖരിച്ചത്