താൾ:Koudilyande Arthasasthram 1935.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൬
വിനയാധികാരികം ഒന്നാമധികരണം


രിൽനിന്നു ഗുഹ്യമായിട്ടറിവാനുള്ളതിനെ അറിയുകയും വേണം; ആറാമത്തെ അഷ്ടഭാഗത്തിൽ സ്വൈര്യവിഹാരമോ മന്ത്രമോ ചെയ്യണം; ഏഴാമത്തെ അഷ്ടഭാഗത്തിൽ ഹസ്തികൾ, അശ്വങ്ങൾ, രഥങ്ങൾ, പദാതികൾ എന്നിവയെ പരിശോധിക്കണം; എട്ടാമത്തെ അഷ്ടഭാഗത്തിൽ സേനാപതിയോടുകൂടി വിക്രമത്തെക്കുറിച്ച് ചിന്തിക്കണം. പകൽ കഴിഞ്ഞാൽ സന്ധ്യയെ ഉപാസിക്കണം.

രാത്രി ഒന്നാമത്തെ അഷ്ടഭാഗത്തിൽ ഗൂഢപുരുഷന്മാരെക്കണ്ടു സംസാരിക്കുക; രണ്ടാമത്തെ അഷ്ടഭാഗത്തിൽ സ്നാനഭോജനങ്ങളും സ്വാധ്യായവും ചെയ്ക; മൂന്നാമത്തെ അഷ്ടഭാഗത്തിൽ തൂൎയ്യഘോഷത്തോടുകൂടി കിടക്കുകുയും നാലും അഞ്ചും അഷ്ടഭാഗങ്ങൾ മുഴുവൻ ഉറങ്ങുകയും ചെയ്ക; ആറാമത്തെ അഷ്ടഭാഗത്തിൽ തുൎയ്യഘോഷത്തോടുകൂടി ഉണർന്നു ശാസ്ത്രത്തേയും അന്നത്തെ ഇതികൎത്തവ്യതയേയും ചിന്തിക്കുക; ഏഴാമത്തെ അഷ്ടഭാഗത്തിൽ മന്ത്രാലോചനയും ഗൂഢപുരുഷപ്രേഷണവും ചെയ്ക; എട്ടാമത്തെ അഷ്ടഭാഗത്തിൽ ഋത്വിക്കുകളോടും ആചാര്യന്മാരോടും പുരോഹിതനോടും കൂടി സ്വസ്ത്യയനങ്ങളെ പ്രതിഗ്രഹിക്കുകയും ചികിത്സകൻ, മാഹാനസികൻ (മടപ്പള്ളിവിചാരിപ്പുകാരൻ), മൌഹൂൎത്തികൻ എന്നിവരെക്കാണുകയും ചെയ്ക. പിന്നെ വത്സനോടുകൂടിയ ധേനുവിനേയും വൃഷഭത്തേയും പ്രദക്ഷിണം ചെയ്ത് ആസ്ഥാനമണ്ഡപത്തിലേക്കു പോകണം. ഇങ്ങനെയല്ലെങ്കിൽ തന്റെ ബലത്തിന്നു തക്കവണ്ണം രാത്രിയുടേയും അഹസ്സിന്റെയും ഭാഗങ്ങളെ വിഭജിച്ചു കാൎയ്യങ്ങൾ അനുഷ്ടിക്കുകയുമാകാം.

ആസ്ഥാനസഭയിൽച്ചെന്നാൽ കാൎയ്യാർത്ഥികളായി വരുന്നവൎക്കു ദ്വാരത്തിങ്കൽ തടസ്ഥമില്ലാതിരിക്കത്തക്കവിധം ഏൎപ്പാടു ചെയ്യിച്ചിരിക്കണം. രാജാവിനെ ജനങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/67&oldid=209990" എന്ന താളിൽനിന്ന് ശേഖരിച്ചത്