താൾ:Koudilyande Arthasasthram 1935.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൫
പന്ത്രണ്ടാം പ്രകരണം പതിനാറാം അധ്യായം


നം(അരികത്തിരുത്തുക), സൽക്കാരം, ഇഷ്ടകാൎയ്യത്തിൽ സ്മരണം, വിശ്വാസപ്രാപ്തി എന്നിവ പരൻ സന്തുഷ്ടനായാലത്തേയും ഇതിന്റെ വൈപരീത്യം അതുഷ്ടനായാലത്തേയും ലക്ഷണമാകുന്നു. അതുഷ്ടനായ പരനോടും ദുതൻ ഇങ്ങനെ പറവൂ;-"ദൂതമുഖന്മാരാണു രാജാക്കാന്മാർ. ഇവിടുന്നും മറ്റു രാജാക്കന്മാരും ഇതിൽ സമന്മാരാണ്. അതുകൊണ്ടു ദൂതന്മാർ ആയുധങ്ങളാങ്ങിക്കണ്ടാൽക്കൂടിയും യഥോക്തമായതിനെപ്പറയണം. അവരിൽവച്ചു അന്താവസായിക (ചണ്ഡാളന്മാർ)ളായിട്ടുള്ളവർകൂടിയും അവധ്യരത്രെ. ബ്രാഹ്മണരായാലോ പിന്നെ പറയേണ്ടതുമില്ലല്ലൊ. പരന്റെ വാക്കാണു് ഇതു്. ഇതു ദൂതധർമ്മമാകുന്നു."

തന്നെ വിട്ടയയ്ക്കാതിരിക്കുന്നിടത്തോളംകാലം ദൂതൻ പരസന്നിധിയിൽ വസിക്കണം. പൂജചെയ്താൽ അഹങ്കരിക്കരുതു്. പരന്മാരിൽ ബലിത്വം വിചാരിക്കരുതു്. അനിഷ്ടവാക്യത്തെസ്സഹിക്കണം . സ്ത്രീകളേയും മദ്യത്തേയും വൎജ്ജിക്കണം . ഏകനായിട്ടേ ഉറങ്ങാവൂ. എന്തുകൊണ്ടെന്നാൽ, സുപ്തന്മാരും മത്തന്മാരുമായിട്ടുള്ളവരുടെ അന്തർഗ്ഗതങ്ങൾ പരന്മാർ മനസ്സിലാക്കുന്നതായിക്കണ്ടിട്ടുണ്ടു."

കൃത്യപക്ഷങ്ങളുടെ ഉപജാപം, അകൃത്യപക്ഷങ്ങളിൽ ഗൂഢപ്രണിധാനം, പ്രകൃതികൾക്കു സ്വാമിയുടെ പേരിലുള്ള രാഗാപരാഗങ്ങൾ, രന്ധ്രം എന്നിവ താപസവൈദേഹകവ്യഞ്ജനന്മാർ വഴിക്കു ദൂതൻ മനസ്സിലാക്കണം. അല്ലെങ്കിൽ അവരുടെ അന്തേവാസികളായ ചികിത്സകവ്യഞ്ജനന്മാർ, പാഷണ്ഡവ്യഞ്ജനന്മാർ എന്നിവർ വഴിക്കോ ഉഭയവേതനന്മാർ വഴിക്കോ അവയറിയണം. അവൎക്കു സംസാരിപ്പാൻ തരപ്പെടാത്തപക്ഷം അവർ യാചകന്മാരായും മത്തന്മാരായും ഉന്മത്തന്മാരായും സുപ്തന്മാരായും ചെയ്യു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/56&oldid=207087" എന്ന താളിൽനിന്ന് ശേഖരിച്ചത്