താൾ:Koudilyande Arthasasthram 1935.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൬
വിനയാധികാരം ഒന്നാമധികരണം


ന്ന പ്രലാപങ്ങളെക്കൊണ്ടൊ പുണ്യസ്ഥാനങ്ങളിലും ദേവഗൃഹങ്ങളിലുമുള്ള ചിത്രങ്ങൾ, സംജ്ഞാക്ഷരങ്ങൾ എന്നിവകൊണ്ടൊ ചാരമറിയണം. അറിഞ്ഞാൽ അതിനു തക്കവണ്ണം ഉപജാപം പ്രയോഗിക്കയും ചെയ്യണം.

പരൻ തന്റെ പ്രകൃതികളുടെ പരിമാണത്തേപ്പറ്റി ചോദിച്ചാൽ ദൂതൻ അതു പറയരുത്. "എല്ലാം ഇവിടേയ്ക്കറിവുണ്ടു്" എന്നേ പറയാവൂ. അല്ലാത്തപക്ഷം കാൎയ്യസിദ്ധിക്കു തക്കവിധം പറയണം.

കാൎയ്യം സാധിക്കാതെ തന്നെ തടഞ്ഞുനിൎത്തുന്നതായാൽ ദൂതൻ ഇങ്ങനെ ശങ്കിക്കണം.-"എന്റെ സ്വാമിക്കു വ്യസനം ആസന്നമായെന്നു കണ്ടിട്ടോ, തന്റെ വ്യസനത്തെ പരിഹരിപ്പാൻ കരുതിയിട്ടൊ, പാൎഷ്ണിഗ്രാഹ (ശത്രുമിത്രം)നേയോ ആസാര (ശത്രുമിത്രമിത്രം)നേയൊ പുറപ്പെടുവിപ്പാൻ മോഹിച്ചിട്ടോ, അന്തഃകോപമുളവാക്കുവാനോ ആടവികനെ പട പുറപ്പെടുവിപ്പാനോ ആഗ്രഹിച്ചിട്ടോ, മിത്രത്തേയോ ആക്രന്ദ (പൃഷ്ഠതോമിത്രം)നെയോ ഹനിപ്പാൻ വിചാരിച്ചിട്ടോ, തനിക്കു പരനോടുള്ള വിഗ്രഹത്തെയോ അന്തഃകോപത്തെയോ ആടവികനേയോ പരിഹരിപ്പാനുദ്ദേശിച്ചിട്ടോ, സ്വാമിയുടെ സംസിദ്ധമായ യാത്രാകാലത്തെത്തടയുവാൻ കരുതിയിട്ടോ, സസ്യകുപ്യപണ്യദ്രവ്യങ്ങൾ സംഗ്രഹിക്കുവാനോ, ബലസമുത്ഥാനം ചെയ്വാനോ അഗ്രഹിച്ചിട്ടോ, തന്റെ സൈന്യങ്ങൾക്കു എതിരിടുവാൻ പറ്റിയ ദേശകാലങ്ങളെ പ്രതീക്ഷിച്ചിട്ടോ, എന്റെ പേരിൽ വല്ല അനാദരമോ സന്തോഷമോ തോന്നിയിട്ടോ, സംസൎഗ്ഗാനുബന്ധങ്ങളെ കാംക്ഷിച്ചിട്ടോ, എന്തുകൊണ്ടായിക്കും ഇദ്ദേഹം എന്നെ ഉപരോധിക്കുന്നതു്?"

ഉപരോധത്തിന്നുള്ള കാരണമറിഞ്ഞാൽ പിന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/57&oldid=207434" എന്ന താളിൽനിന്ന് ശേഖരിച്ചത്