താൾ:Koudilyande Arthasasthram 1935.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പതിന്നാലാം അധ്യായം

പത്താം പ്രകരണം
പരവിഷയത്തിലെ കൃത്യാകൃത്യപക്ഷോപഗ്രഹം.


കൃത്യാകൃത്യപക്ഷോപഗ്രഹം സ്വവിഷയത്തിലേതു പറഞ്ഞുകഴിഞ്ഞു. പരവിഷയത്തിലേതാണിനി പറയേണ്ടത്.

അൎത്ഥങ്ങൾ കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിട്ടു വിപ്രലബ്ധ (വഞ്ചിത) നായവൻ, ശില്പത്തിലോ ഉപകാര (ധനോൽപാദകമായ പ്രവൃത്തി)ത്തിലോ തുല്യാധികാരികളായ ഇരുവരിൽ വെച്ചു വിമാനിതനായവൻ, (ഒപ്പം മാനിക്കാതെ താഴ്ത്തപ്പെട്ടവൻ), വല്ലഭാവരുദ്ധൻ, (രാജസേവകന്മാരാൽ തടുക്കപ്പെട്ടവൻ), സമാഹുയപരാജിതൻ (ക്ഷണിച്ചുവരുത്തിയിട്ട് ധിക്കരിക്കപ്പെട്ടവൻ), പ്രവാഭസാപതപ്തൻ (ദേശാന്തരത്തിൽപ്പാൎപ്പിച്ചു ക്ലേശിപ്പിക്കപ്പെട്ടവൻ), ധനവ്യയം ചെയ്തിട്ടു അലബ്ധകാൎയ്യ (കാൎയ്യം ലഭിക്കാത്തവൻ) നായവൻ, സ്വധൎമ്മം ചെയ്യുന്നതിൽനിന്നോ ദായം മുതലായവയിൽനിന്നോ ഉപരുദ്ധനായവൻ, മാനാധികാരഭ്രഷ്ടൻ (ബഹുമതിയിൽനിന്നും അധികാരത്തിൽനിന്നും നീക്കപ്പെട്ടവൻ), കുല്യാന്തൎഹിതൻ (രാജാജ്ഞയാൽ വീട്ടുകാരാൽ മറയ്ക്കപ്പെട്ടവൻ), പ്രസഭാഭിമുഷ്ടസ്ത്രീകൻ (ബലാൽക്കാരേണ ഭാൎയ്യാധൎഷണം ചെയ്തവൻ),കാമാഭിന്യസ്തൻ, പരോക്തദണ്ഡിതൻ (വിചാരണ കൂടാതെ ശിക്ഷിക്കപ്പെട്ടവൻ), മിത്ഥ്യാചാരവാരിതൻ (മിത്ഥ്യാചാരങ്ങളിൽനിന്നു വിലക്കപ്പെട്ടവൻ), സൎവ്വസ്വമാഹാരിതൻ (എല്ലാ മുതലുകളും കണ്ടുകെട്ടിയവൻ) ബന്ധനപരിക്ലിഷ്ടൻ, പ്രവാസിതബന്ധുവായിട്ടുളളവൻ - ഇങ്ങനെയെല്ലാമിരിക്കുന്നവർ ക്രുദ്ധവൎഗ്ഗമാകുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/46&oldid=205812" എന്ന താളിൽനിന്ന് ശേഖരിച്ചത്