വിനയാധികാരികം | ഒന്നാമധികരണം |
സ്വയമുപഹതൻ (തന്നത്താൻ ദുഷ്കൎമ്മം മൂലം കെട്ടുപോയവൻ ), വിപ്രകൃതൻ, പാപകൎമ്മാഭിഖ്യാതൻ( ദുഷ്പ്രവൃത്തികൾ പരസ്യമായവൻ), തുല്യദോഷദണ്ഡോദ്വിഗ്നൻ (തന്നെപ്പോലെ കുററം ചെയ്ത മറെറാരുവനെ ദണ്ഡിക്കുന്നതു കണ്ടു പേടിച്ചവൻ), പയ്യാൎത്തഭൂമി(ഭൂമിപിടിച്ചടക്കിയവൻ), ദണ്ഡോപനതൻ (തടവിൽപ്പിടിച്ചു കൊണ്ടുവന്നവൻ), സൎവ്വാധികരണങ്ങളിലും ഇരുന്നു ജോലി ചെയ്തിട്ടു സഹ:സാപചിതാൎഥ (പെട്ടന്നു വളരെ ധനം സമ്പാദിച്ചവൻ)നായിട്ടുള്ളവൻ, തൽക്കുലീനോപാശംസു (അപ്രകാരം ധനവാനായ ഒരാളുടെ മുതലിനെ പിൻതുടരുന്നവൻ), രാജപ്രദ്വിഷ്ടൻ, രാജദ്വേഷി (രാജാവിനെ ദ്വേഷിക്കുന്നവൻ) - ഇങ്ങനെയെല്ലമിരിക്കുന്നവർ ഭീതവൎഗ്ഗമാകുന്നു.
പരിക്ഷീണൻ (ധനമെല്ലാം നശിച്ചവൻ), അത്യാത്തസ്വൻ (അധികം ധനംകെട്ടിച്ചവൻ), കദൎയ്യൻ (കൃപണൻ), വ്യസനി (ദുൎഗുണമുള്ളവൻ), അത്യാഹിതവ്യവഹാരൻ (അതിരുകടന്ന ഇടപാടുള്ളവൻ) - ഇങ്ങനെയെല്ലാമായിരിക്കുന്നവൻ ലുബ്ധവൎഗ്ഗമാകുന്നു.
ആത്മസംഭാവിതൻ (സ്വാഭിമാനി), മാനകാമൻ, ശത്രുപൂജാമൎഷിതൻ (ശത്രുവിനെ മാനിച്ചതിൽ അമൎഷമുള്ളവൻ), നീചൈരുപഹിതൻ (താഴ്ന്ന നിലയിൽ മാനിക്കപ്പെട്ടവൻ), തീക്ഷ്ണൻ (തീക്ഷ്ണസ്വഭാവൻ), സാഹസികൻ, ഭോഗാസന്തുഷ്ടൻ (സുഖമനുഭവിച്ചിട്ടു തൃപ്തിവരാത്തവൻ) -ഇങ്ങനെയെല്ലാമായിരിക്കുന്നവൻ മാനിവൎഗ്ഗമാകുന്നു.
അവരിൽവെച്ചു യാതൊരുവൻ കൃത്യപക്ഷത്തിൽ ഭക്തിയുള്ളവനോ അവനെ ആ പക്ഷത്തിൽപ്പട്ട ഒരാളെന്ന നിലയ്ക്കു മുണ്ഡജടിലവഞ്ജനരായ ഗൂഡപുരുഷന്മാരെക്കൊണ്ടു ഭേദിപ്പിക്കണം. "മദാന്ധനായിട്ടുള്ള

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.