താൾ:Koudilyande Arthasasthram 1935.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൫൪

കണ്ടകശോധനം                                    നാലാമധികരണം 
     
    ണ്ഡം. ഇതുകൊണ്ട് അധികം തൂക്കമുള്ള പണികളിലെ കാര്യം പറഞ്ഞുകഴിഞ്ഞു. 
         സീസം ,ത്രപു എന്നിവയുടെ പിണ്ഡം പണിചെയ്തുവരുമ്പോൾ ഇരുപതിലൊരു ഭാഗം കുറവു കാണും . അതിന്റെ പണിക്കൂലി ഒരു പലം തൂക്കത്തിന് ഒരു കാകണിയാണ്.ഇരുമ്പ് കട്ടികൊണ്ടുള്ള പണിയിൽ അഞ്ചിലൊരംശം കുറവുവരും. അതിന്റെകൂലി പലത്തിന്നു രണ്ടു കാകണി വീതമാകുന്നു. ഇതുകൊണ്ട് അധികം തൂക്കമുള്ളതിന്റെ കാര്യം പറയപ്പെട്ടു.
      നിലവിലിരിക്കുന്ന അകോപ്യ (അദൃഷ്യ) യായ പണയാത്രയെ (പണവ്യവഹാരത്തെ ) ദുഷിക്കുകയോ കോപ്യയായ പണയാത്രയെ ദുഷിക്കാതിരിക്കുകയോ ചെയ്യുന്ന രൂപദർശകന്നു(നാണ്യപരിശോധകനു) പന്ത്രണ്ടുപണം ദണ്ഡം. ഇതു കൊണ്ടു മേൽപ്പോട്ടുള്ളതിന്റെ കാര്യം പറഞ്ഞുകഴിഞ്ഞു.
      കുടരൂപം (കള്ളനാണ്യം)ഉണ്ടാക്കുകയോ ,വാങ്ങുകയോ ,കൊടുക്കുകയോ , ചെയ്യുന്നവന് ആയിരം പണം ദണ്ഡം .കള്ളനാണ്യത്തെ കോശത്തിൽ അടയ്ക്കുന്നവനു വധം ദണ്ഡം. 
      സരകപാംസു (രത്നം കലർന്നപൊടി) ചേറി രത്നമെടുക്കുന്നവർക്കു കിട്ടിയതിന്റെ മൂന്നിലൊരു ഭാഗം ലഭിക്കുന്നതാണ് .ശേഷം രണ്ടു ഭാഗവും ,കിട്ടിയ രത്നവും രാജാവിന്നുള്ളതാകുന്നു. രത്നത്തെ അപഹരിക്കുന്നവന് ഉത്തമ സാഹസം ദണ്ഡം.
     ഖനികൾ  ,രത്നങ്ങൾ ,നിധികൾ എന്നിവ സ്വയമായിക്കണ്ടുപിടിച്ചുരാജാവിനെ അറിയിച്ചാൽ   അറിയിക്കു 












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/365&oldid=162381" എന്ന താളിൽനിന്ന് ശേഖരിച്ചത്