Jump to content

താൾ:Koudilyande Arthasasthram 1935.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൨൫
അറുപത്തേഴാം പ്രകരണം പതിനഞ്ചാം അധ്യായം


അനഗ്നിയായ ശതഗു,-
വയജ്വാവാം സഹസ്രഗു,*
മദ്യപൻ വൃഷലീകാന്തൻ
ബ്രഹ്മഘ്നൻ, ഗുരുതല്പഗൻ
അസൽപ്രതിഗ്രഹരതൻ,
സ്തേനൻ, നിന്ദിതയാജകൻ-
ഇമ്മട്ടുള്ളോരെയന്യോന്യം
തള്ളാം സങ്കരകാരണാൽ

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന

മൂന്നാമധികരണത്തിൽ, കൎമ്മകരകല്പം-സംഭൂയസമുത്ഥാനം

എന്ന പതിനാലാമധ്യായം.

പതിനഞ്ചാം അധ്യായം

അറുപത്തേഴാം പ്രകരണം.
വിക്രീതക്രീതാനുശയം.


ഒരു പണ്യത്തെ വിക്രയംചെയ്തിട്ടു പിന്നെ കൊടുക്കാതിരിക്കുന്നവന്നു പന്ത്രണ്ടു പണം ദണ്ഡം; എന്നാൽ ദോഷം, ഉപനിപാതം, അവിഷഹ്യം എന്നിവയിലാണു കൊടുക്കാത്തതെങ്കിൽ ഇതു ബാധകമല്ല.

ദോഷമെന്നാൽ പണ്യത്തിനുള്ള കേടാകുന്നു; രാജാവ്, ചോരന്മാർ, അഗ്നി, ജലം എന്നിവയിൽനിന്നു പണ്യത്തിന്നു സംഭവിക്കാവുന്ന അനൎത്ഥമത്രേ ഉപനിപാതം; പണ്യം ബഹുഗുണഹീനമോ (വളരെ മടങ്ങു വില ഇടിഞ്ഞതു) ആൎത്തകൃതമോ (രോഗിയാൽ നിൎമ്മിക്കപ്പെട്ടത്) ആയിരിക്കുകയാണ് അവിഷഹ്യം.* ശതഗു=നൂറു പശുക്കളുള്ളവൻ. സഹസ്രഗു=ആയിരം പശുക്കളുള്ളവൻ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/336&oldid=206667" എന്ന താളിൽനിന്ന് ശേഖരിച്ചത്