താൾ:Koudilyande Arthasasthram 1935.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൨൬
ധൎമ്മസ്ഥീയം മൂന്നാമധികരണം


വണിക്കുകൾക്കു് ഒരു ദിവസമാണു് അനുശയ(വിറ്റതിനേയോ വാങ്ങിയതിനേയോ മോചിപ്പിക്കൽ)ത്തിന്നുള്ള കാലം. കൎഷകന്മാൎക്കു അതിന്നുള്ള കാലം മൂന്നു ദിവസം; ഗോരക്ഷകന്മാൎക്കു അഞ്ചു ദിവസം. വ്യാമിശ്രവൎണ്ണക്കാൎക്കും, ഉത്തമവൎണ്ണക്കാൎക്കും വൃത്തിയെ (ജീവിതനിൎവ്വഹണത്തിന്നുതകുന്ന ഭ്രമിയെ) വിക്രയംചെയ്യുന്നതിൽ ഏഴു ദിവസത്തെ അനുശയകാലമുണ്ടു്.

ആതിപാതികങ്ങൾ (കാലാതിപാതത്തെ സഹിക്കാത്തവ)യായ പണ്യങ്ങൾ അധികദിവസം കഴിഞ്ഞാൽ അന്യസ്ഥലത്തു കൊണ്ടുപോയി വിൽക്കുവാൻ പ്രയാസമുള്ളതുകൊണ്ടു് അവയ്ക്കു് അതിന്നു വിരോധം വരാത്തവിധത്തിൽ അനുശയം കല്പിക്കേണ്ടതാകുന്നു. ഇതിനെ അതിക്രമിച്ചു നടന്നാൽ ഇരുപത്തിനാലു പണമോ, അപ്രകാരം വിറ്റ പണ്യത്തിന്റെ വിലയിൽ പത്തിലൊരംശമോ ദണ്ഡം.

ഒരു പണ്യത്തെ വിലയ്ക്കു കൊണ്ടിട്ടു് അതിനെ സ്വീകരിക്കാതിരിക്കുന്നവന്നു്, പണ്യത്തിന്റെ ദോഷമോ ഉപനിപാതമോ അവിഷഹ്യമോ കാരണമായിട്ടല്ലാത്തപക്ഷം പന്ത്രണ്ടു പണം ദണ്ഡം. വിക്രേതാവിന്റെ സംഗതിയിൽ പറഞ്ഞതായ അനുശയംപോലെതന്നെയാണു് ക്രേതാവിന്റേയും അനുശയം.

വിവാഹങ്ങളേസ്സംബന്ധിച്ചാകട്ടെ ആദ്യത്തെ മൂന്നു വൎണ്ണങ്ങൾക്കും (ബ്രാഹ്മണക്ഷത്രിയവൈശ്യന്മാൎക്കു്) പാണിഗ്രഹണം കഴിയുന്നതിന്നുമുമ്പു് ഉപാവൎത്തനം (കന്യകയെ വേണ്ടെന്നുവയ്ക്കൽ) സിദ്ധമാകുന്നു (സാധുവാകുന്നു). ശൂദ്രൎക്കു് പ്രകൎമ്മം(സംയോഗം)വരെ കന്യകയെ ഉപാവൎത്തനം ചെയ്യാം. പാണിഗ്രഹണം കഴിഞ്ഞതിന്നുശേഷവും

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/337&oldid=206753" എന്ന താളിൽനിന്ന് ശേഖരിച്ചത്