താൾ:Koudilyande Arthasasthram 1935.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൦ ധർസ്ഥീയം മൂന്നാമധികരണം ന്നാണ് കൌടില്യമതം. എന്തുകൊണ്ടെന്നാൽ, സാധ്വിജനത്തിന്നു ശലം(വ്യഭിചരണം)എങ്ങനെ സംഭവിക്കും? എളുപ്പത്തിൽ അതു് അറിവാൻ കഴിയുന്നതുമാണല്ലോ. മരണം, വ്യാധി, വ്യസനം, ഗഭം എന്നിവ നിമിത്തമായിട്ടു ജ്ഞാതികലഗമനം അപ്രതിഷിദ്ധം തന്നെയാണ്. ആവക നിമിത്തം പോകുന്ന സ്ത്രീയെ വാരണംചെയ്യുന്ന പുരുഷന്നു പന്ത്രണ്ടുപണം ദണ്ഡം. എന്നാൽ ആവക നിമിത്തങ്ങളിലും സംഗതി മറച്ചുവച്ചുംകൊണ്ടു പോകുന്നതായാൽ സ്ത്രീ ധനം പിടിച്ചടക്കുന്നതാണ്. ജ്ഞാതികൾ അവളെ സ്വഗൃഹത്തിൽ ഒളിച്ചിരുത്തുന്നതായാൽ അവക്കു ചെല്ലേണ്ടുന്ന ശുൽക്കശേഷം നഷ്ടപ്പെടുന്നതുമാണ്. ഇങ്ങനെ നിഷ്പതനം. ഭത്തൃഗൃഹത്തിൽനിന്നു നിഷ്തിച്ചിട്ടു മറെറാരു ഗ്രാമത്തിലേക്കു പോയാൽ പന്ത്രണ്ടുപണം ദണ്ഡം കൊടുക്കേണ്ടതും സ്ഥാപ്യകാരണം (ഭർത്താവിന്റെ കയ്യിൽ ന്യാസമായി കൊടുത്തിട്ടുള്ള ആഭരണം) നഷ്ടപ്പെടുന്നതുമാണ്. ഗമ്യനായ (കൂടെപ്പോകാവുന്ന) പുരുഷനോടുകൂടി പുറപ്പെട്ടുപോയാൽ ഇരുപത്തിനാലുപണം ദണ്ഡം കൊടുക്കേണ്ടതും ഭജേദാനം (ചെലവിനു കൊടുക്കൽ), തീത്ഥഗമനം (ഋതുകാലത്തിങ്കൽ ഗമിക്കൽ) എന്നിവയൊഴികെ ഭത്താവുമായിട്ടുള്ള സവ്വ ധമ്മങ്ങൾക്കുമുള്ള അധികാരം ഇല്ലാതാകുന്നതുമാണ്. അങ്ങനെ ഒരു സ്ത്രീയെ ഗ്രാമാന്തരത്തിലേക്കു കൊണ്ടുപോകുന്ന പുരുഷന്നു്', അവൻ സ്ത്രീക്കു തുലമായ ശ്രഷ്ഠതയുള്ളവനാണെങ്കിൽ, സാഹസം ദണ്ഡം. പാപീയാൻ (ശ്രേഷ്ഠതകുറഞ്ഞവൻ) ആണെങ്കിൽ മധ്യമ സാഹസം ദന്ധം. ബന്ധുവാണു കൊണ്ടുപോകുന്നതെങ്കിൽ ദണ്ഡമില്ല. എന്നാലും കൊണ്ടുപോകരുതെന്നു വിലക്കീട്ടു പിന്നെ കൊണ്ടുപോകുന്നതായാൽ പകുതി ദണ്ഡം. ഉണ്ടായിരിക്കുന്നതാണ്. മാഗ്ഗത്തിങ്കലോ വ്യന്തരത്തിങ്ക

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/281&oldid=176874" എന്ന താളിൽനിന്ന് ശേഖരിച്ചത്