താൾ:Koudilyande Arthasasthram 1935.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൧ അയ്മ്പത്തൊമ്പതാം പ്രകരണം നാലാം അധ്യായം ലോ (വഴിയിൽനിന്നുവിട്ട സ്ഥലം) ഗൂഢപ്രദേശത്തേക്കു ഗമിക്കുന്നതായാൽ മൈഥുനാർത്ഥമാണ് അതെന്ന് മനസ്സിലാക്കണം. ശങ്കിതനോ പ്രതിഷിദ്ധനോ ആയ പുരുഷനോടു കൂടി പത്ഥ്യനുസരണം (വഴിയിൽ പിൻതുടർന്നു പോവുക) ചെയ്താൽ സംഗ്രഹണമാണ് അതെന്ന് അറിയണം. താളാവചരൻ, ചാരണൻ, മത്സ്യബന്ധകൻ, ലുബ്ധകൻ, ഗോപാലൻ, ശൗണ്ഡികൻ എന്നിവരുടെയും പ്രസൃഷ്ടിസ്ത്രീകന്മാരായ (സ്തീകളോടുകീടി സഞ്ചിരിക്കുന്നവരായ) മറ്റുള്ളവരുടെയും സ്ത്രീകൾക്കു പത്ഥ്യനുസരണം ദോഷമാകയില്ല. എന്നാൽ അവരിലും ഭർത്താവിന്റെ പ്രതിഷേധമുണ്ടായിട്ടു ഒറു സ്ത്രീയെക്കൊണ്ടുപോകുന്ന പുരഷന്നും അങ്ങനെ പോകുന്ന സ്ത്രീക്കും പകുതി ദണ്ഡം വീതം വിധിക്കുന്നതാണ്. ഇങ്ങനെ പത്ഥ്യനുസരണം. ഹ്രസ്വപ്രവാസികളായ (വേഗം മടങ്ങിവരാമെന്നു നിശ്ചയിച്ച് ദേശാന്തരത്തേക്കുപോയ) ശൂദ്രൻ, വൈശ്യൻ, ക്ഷത്രിയൻ, ബ്രാഹ്മണൻ എന്നിവരുടെ അപ്രജാതന്മാരായ (പ്രസവിച്ചിട്ടില്ലാത്ത) ഭാര്യമാർ സംവത്സരോത്തരമായ കാലം. ഭർത്താവിന്റെ വരവിനെ പ്രതീക്ഷിച്ചിരിക്കണം ക്ഷമിക്കണം. പ്രവാസകാലത്തേക്കു വേണ്ടതു പ്രതിവിധാനം ചെയ്തിട്ടാണ് ഭർത്താക്കൻമാർ പോയതെങ്കിൽ മേൽപറഞ്ഞതിന്റെ ഇരട്ടി കാലം പ്രതീക്ഷിക്കണം. പ്രതിവിധാനം ചെയ്യാതെ ഭർത്താവു ദേശാന്തരത്തേക്കുപോയ സ്ത്രീ

  • സ്ത്രീസംഗ്രഹത്തിനുള്ള ദണ്ഡം കൽപിക്കണമെന്നർത്ഥം
  • ശൂദ്രഭാര്യ ഒരു സംവത്സരവും, വൈശ്യഭാര്യ രണ്ടു സംവത്സരവും, ക്ഷത്രിയഭാര്യ മൂന്നു സംവത്സരവും, ബ്രാഹ്മണഭാര്യ നാലുസംവത്സരവുമെന്നർത്ഥം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/282&oldid=153258" എന്ന താളിൽനിന്ന് ശേഖരിച്ചത്