താൾ:Koudilyande Arthasasthram 1935.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധർമ്മസ്ഥീയം മൂന്നാമധികരണം

ചരിത്രം പുംസമൂഹസ്ഥം,
ശാസനം രാജദണ്ഡനം.

ധർമ്മേണ കാക്കും ഭൂപന്നു
സ്വധർമ്മംസ്വർഗ്ഗസാധകം;
മറിച്ചാം രക്ഷ ചെയ്യാഞ്ഞാൽ
മിത്ഥ്യാദണ്ഡമണയ്ക്കിലും.

പുത്രങ്കലും ശത്രുവിലും
ദൊഷംബോൽ സമമായക്രത്ം
ദണ്ഡമൊന്നണിഹപര-
ലൊകരക്ഷകമൊർക്കുകിൽ-

ധർമ്മത്താൽ, വ്യവഹാരത്താൽ,
സംസ്ഥയാൽ, ന്യായദർശനാൽ
ശാസിക്കിൽ ചതുരന്തോർവ്വി
ജയിക്കും ഭൂമിപാലകൻ.

സംസ്ഥയോടോ ധർമ്മശാസ്ത്ര-
ത്തോടോ രാജാനുശാസനം
വിരോധിക്കുന്നിടത്തർത്ഥം
ധർമ്മത്താൽ നിർണ്ണയിക്കണം

ശാസ്ത്രം ധർമ്മന്യായമോടു
വിരോധിച്ചുവരും വിധൗ
ന്യായം പ്രമാണമായീടും
ശാസ്ത്രം തത്ര വിലുപ്തമാം.

ദോഷം കാണുക, ദോഷത്തെ
സ്വയമായ് സംവദിക്കുക
ഇരുപക്ഷത്തിലും ചോദ്യ-
മൃജുവായിട്ടിരിക്കുക;

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/269&oldid=154568" എന്ന താളിൽനിന്ന് ശേഖരിച്ചത്