താൾ:Koudilyande Arthasasthram 1935.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

257
57ഉം-58ഉം പ്രകരണങ്ങൾ ഒന്നാം അധ്യായം
യുക്ത്ന്നുമുള്ള ദണ്ഡം.അഭിയോക്താവണു'അങ്ങനെ നിഷ്പതനം ചെയ്യുന്നതെങ്കിൽ നിഷ്പതനസമയത്തുതന്നെ പരാജിതനായി ഭവിക്കും

വ്യവഹാരം നിലവിലുള്ളപ്പോൾ മരിച്ചുപോവുകയോ വ്യസനി(ആപത്തിൽപ്പെട്ടവൻ)യായിത്തീരുകയൊ ചെയ്ത അഭിയുക്ത്ന്റ ധനം സാക്ഷിവചന്മാർ(സാക്ഷികളാൽ പറയപ്പെട്ട അവകാശികൾ)വാങ്ങിക്കൊള്ളണം.
അഭിയുക്തൻ പരാജിതനായാൽ അഭിയോക്താവ് പരാജയദണ്ഡം കെട്ടി അവനെക്കൊണ്ട് രാജാവിനു വേണ്ടി കർമ്മം ചെയ്യിക്കണം അല്ലെങ്കിൽ ആധിയായിട്ട് ഇഷ്ട്മുള്ള മറ്റൊരുവനെ പ്രവേശിപ്പിക്കുകയുമാകാം അങ്ങനെകർമ്മകരണത്തിനായി നിയോഗിക്കുംബൊൾ അവനു രക്ഷോഘ്നങ്ങളായ രക്ഷകൾ ചെയ്കയും വേണം.ഇപ്രകാരം കർമ്മം ചെയ്യിക്കുന്നതു ബ്രാഹ്മണനെ ഒഴിച്ചു ശേഷമുള്ളവരെ മാത്രമേ പാടുള്ളു
ചതുർവ്വർണ്ണാശ്രമോപേരു-
ലോകാചാരങ്ങൾ കക്കയാൽ
മായുന്ന ധർമ്മങ്ങൾക്കെല്ലാം
രാജധർമ്മം പ്രവർത്തകം-
വിവാദത്തിന്നു കൽനാലു:
ധർമ്മവും,വ്യവഹാരവും,
ചരിത്രം,രാജനിയമം-
പിൻപുള്ളതിനിതിൽബ്ബലം.
അതിൽ സത്യസ്ഥിത്ം ധർമ്മം,
സാക്ഷിസ്ഥം വ്യവഹാരവും,

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/268&oldid=154119" എന്ന താളിൽനിന്ന് ശേഖരിച്ചത്