താൾ:Koudilyande Arthasasthram 1935.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാം അധ്യായം

രണ്ടാം പ്രകരണം, വൃദ്ധസംയോഗം.


അതുകൊണ്ടു, ദണ്ഡത്തെ അടിസ്ഥാനമാക്കിയിട്ടാണ് മററു മൂന്നു വിദ്യകളും സ്ഥിതിചെയ്യുന്നത്. ദണ്ഡമാകട്ടെ വിനയമൂലമായിരുന്നാൽ മാത്രമേ ജീവികൾക്കു യോഗക്ഷേമങ്ങളെ സാധിപ്പിക്കുകയുള്ളു.

കൃതകമെന്നും സ്വാഭാവികമെന്നും രണ്ടുവിധത്തിലാണ് വിനയം. ക്രിയ ദ്രവ്യത്തെ മാത്രമല്ലതെ ദ്രവ്യമല്ലാത്തതിനെ വിനയിക്കുകയില്ലല്ലോ. ശുശ്രൂഷ, ശ്രവണം, ഗ്രഹണം, ധാരണം, വിജ്ഞാനം, ഊഹം, അപോഹം, തത്ത്വം എന്നിവയിൽ ബുദ്ധിക്ക് അഭിനിവേശമുളളവനെ മാത്രമേ വിദ്യ വിനയിക്കുകയുള്ളു; അങ്ങനെയല്ലാതുള്ളവനെ വിദ്യ വിനയിക്കുകയില്ല; വിദ്യകളുടെ വിനയവും നിയമവും അതാതു വിദ്യയുടെ ആചാൎയ്യനെ പ്രമാണിച്ചാകുന്നു.

ചൌളകൎമ്മം കഴിഞ്ഞാൽ ലിപിയും സംഖ്യാനവും ആഭ്യസിക്കണം. ഉപനയനം കഴിഞ്ഞാൽ ശിഷ്ടന്മാരായ അചാൎയ്യന്മാരിൽനിന്നും ത്രയിയും ആന്വീക്ഷികിയും, അധ്യക്ഷന്മാരിൽനിന്നു വാൎത്തയും, വാക്കിലും പ്രയോഗത്തിലും നൈപുണ്യമുള്ള ഗുരുക്കന്മാരിൽനിന്നു ദണ്ഡനീതിയും പഠിക്കണം.

പതിനാറു വയസ്സു തികയുന്നതുവരെ ബ്രമചൎയ്യം അനുഷ്ഠിക്കണം. അതിന്നു ശേഷം ഗോദാനം [കേശാന്തകൎമ്മം] ചെയ്തു വിവാഹം കഴിക്കണം. വിനയത്തിന്റെ വൃദ്ധിക്കുവേണ്ടി വിദ്യാവൃദ്ധന്മാരുമായി നിത്യവും സഹവാസം ചെയ്തുംകൊണ്ടിരിക്കണം. അതാണു വിനയത്തിന്നു മൂലം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/22&oldid=203282" എന്ന താളിൽനിന്ന് ശേഖരിച്ചത്