Jump to content

താൾ:Kolampu Yathravivaranam.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവിതാംകൂർ മഹാരാജാവിന്റെ കോട്ട ആദ്യം ഇവിടെക്കും പിന്നെ തിരുവനന്തപുരത്തേക്കും മാറ്റി. ഇവിടെ പുല്ലിക്കുറിച്ചിയിൽ റോമാമതക്കാരുടെ ഒരു പള്ളി ഉണ്ട്. ദൈവസഹായ പിള്ളയ്ക്ക് ദാഹിച്ചപ്പോൾ മുട്ടു കൊണ്ട് പാറയിൽ ഇടിച്ചു എന്നും അപ്പോൾ വെള്ളം പുറപ്പെട്ടു എന്നും ആ വെള്ളം കുറവു കൂടാതിരിക്കുന്നുവെന്നും റോമാക്കാർ പറയുന്ന സ്ഥലം ഈ പള്ളിയുടെ പടിഞ്ഞാറു വശത്തു മുഖവാരത്തോട് ചേർന്നാകുന്നു. ആ പള്ളിയിൽ യാത്രക്കാർ കേറി കാണുകയും വെള്ളം വാങ്ങിച്ചു കുടിക്കയും ചെയ്തു. ഉടനെ അവിടെ നിന്നും ചെങ്കോട്ട വഴിയായി പോരുമ്പോൾ വലിയ വലിയ പാറക്കൂട്ടങ്ങളും മലകളും ഇടക്കിടെക്ക് കരിമ്പനകളും കാണുകയും 6 മണിക്ക് തന്നെ വടക്കോട്ട് കടന്ന് തിരുനെൽവേലി അതൃത്തിയിലിറങ്ങുകയും ചെയ്തു. ഈ സ്ഥലം തിരുവിതാംകൂറിന്റെ അതൃത്തിയും വലിയ മല വെട്ടിതാഴ്ത്തി ഉണ്ടാക്കീട്ടുള്ളതുമാകുന്നു. ഈ ദേശം സമഭൂമിയും വളരെ കരിമ്പനയും പുളിയും ഉള്ളതും നെല്ല്, പുല്ല്, ആവണക്ക്, പരുത്തി മുതലായ കൃഷികളും ഉള്ളതാകുന്നു. ഈ ദേശത്ത് മഴ നന്നേ കുറവും കാറ്റ് അധികവും ആകുന്നു.

9 ന് 6 മണിക്ക് യാത്ര പുറപ്പെട്ടു. 10 മണിക്ക് വള്ളിയൂരിലും 1 മണിക്ക് രാജായമംഗലത്തും പിന്നെ പാപകുളം ഊരിലും അ...കുളത്തും എത്തി. അവിടെ കരിങ്കല്ലു കൊണ്ട് കെട്ടിയ വിശേഷമായ കുളം ഉണ്ട്. അവിടെ നിന്നും 5 മൈൽ വടക്ക് ... വിശേഷാൽ ഒരു ഗോപുരവും കണ്ടു. ഈ യാത്രയിൽ ഗ്രീഗൊറിയോസു മെത്രാപ്പോലീത്തായുടെ വണ്ടി മുമ്പ് കടന്ന് ഓടിച്ചതിനാൽ മുൻകൂട്ടി തിരുനൽവേലീൽ എത്തി റെയിൽവെയി മാനേജരുടെ ആപ്പീസിൽ താമസിച്ചു. ശേഷം പേർ 4 മണിക്ക് തത്രപ്പർണ്ണി ആറ്റിലുള്ള പാലത്തിങ്കൽ എത്തി. ഈ പാലം വളരെ വലിപ്പമുള്ളതും ... ഇഷ്ടിക കൊണ്ട് വളച്ചതും പാലത്തെ വളരെ വിളക്കുകളും ഉള്ളതാകുന്നു. ഇതിനടുത്താകുന്നു തീവണ്ടി സ്റ്റേഷൻ. 10 ന് 5 മണിക്ക് എല്ലാവരും തീവണ്ടി ആപ്പീസിൽ എത്തി. യാത്രക്കാർക്ക് തീവണ്ടി യാത്ര ആദ്യമായിരുന്നതിനാൽ വിസ്മയജനകമായിരുന്നു.

മെത്രാച്ചന്മാർ രണ്ടാം ക്ലാസിലും ശെഷം പേർ 3-ആം ക്ലാസിലും ആയി തീവണ്ടി കയറി. ഗനായകണ്ടി, മണിയാച്ചി ഈ ആഫീസുകളിൽ എത്രയും വേഗത്തിൽ എത്തി. മണിയാച്ചി ആഫീസിൽ നിന്നും അപ്പോൾ മധുരയ്ക്ക് ഒരു വണ്ടി പുറപ്പെട്ടു. അവിടെ നിന്നും വണ്ടി

"https://ml.wikisource.org/w/index.php?title=താൾ:Kolampu_Yathravivaranam.djvu/8&oldid=162354" എന്ന താളിൽനിന്ന് ശേഖരിച്ചത്