Jump to content

താൾ:Kolampu Yathravivaranam.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എത്രയും രസകരമായ വിധത്തിൽ പ്രസംഗിക്കയും അമേരിക്കയിലും കൊളംബിലും ചുവപ്പു കുപ്പായം തുന്നുന്നതിന് തയ്യൽക്കാർ ഇല്ലാഞ്ഞിട്ടല്ല അവർ വന്നതെന്നും കല്പിച്ച് പ്രസംഗം അവസാനിപ്പിക്കുകയും പാത്രിയർക്കീസ് ബാവായ്ക്കും തിരുമേനികൾക്കും ചീയർ പറഞ്ഞ് കൈകൊട്ടി സന്തോഷിക്കയും തിരുമേനികൾക്ക് പൂമാലകൾ കൊടുക്കയും ചെയ്തശേഷം യോഗം പിരിഞ്ഞു. അതിന് ശേഷം പട്ടാളക്കാരുടെ ബാൻഡ് കേൾക്കുന്നതിനായി പോയി. പിറ്റെ ദിവസം യാത്രക്കാർ അവിടെ നിന്നും യാത്ര തിരിച്ചു. 8 മണിക്ക് ചാക്കെകടവിൽ എത്തി. 2 വള്ളങ്ങളിലായി പുറപ്പെട്ടു. ..... മണിക്ക് കായങ്കുളത്ത് പള്ളിയിൽ എത്തി. ഈ പള്ളി വളരെ പഴക്കമുള്ളതും കൊല്ലം ....1ൽ അടിസ്ഥാനപ്പെടുത്തിയതെന്നു വിചാരിച്ചു വരുന്നതും ആകുന്നു. അവിടെ നിന്ന് അത്താഴം കഴിഞ്ഞ് യാത്ര പുറപ്പെട്ട് ശനിയാഴ്ച 8 മണിക്ക് പരുമല സിമ്മനാരിയിൽ എത്തുകയും ഗ്രീഗൊറിയൊസ് മെത്രാപ്പോലീത്താ അവിടെ താമസിക്കയും അത്തനാസ്യോസു മെത്രാപ്പോലീത്തായും കൂടെയുള്ളവരും കുമരകത്ത് പള്ളിയിലേയ്ക്ക് പുറപ്പെട്ട് ഞായറാഴ്ച കാലത്തെ അവിടെ എത്തി. കുർബാനയ്ക്ക് തിരുമനസു കൊണ്ട് യാത്രയെപ്പറ്റിയും സുറിയാനി സഭയുടെ മഹിമയെപ്പറ്റിയും പ്രസംഗിച്ചു. 2 ദിവസം കൂടെ ഗീവറുഗീസ് ശെമ്മാശൻ അവിടെ താമസിച്ച് തിരിച്ച് വീട്ടിൽ എത്തുകയും ചെയ്തു.

കൊളമ്പിൽ പല രാജാക്കന്മാരുടെ പ്രതിനിധികളായ കൊൻസൽമാർ താമസിക്കുന്നുണ്ട്. ആയ്ത് റഷ്യാ, ജർമ്മൻ, ഓസ്റ്റ്രിയാ, ഇറ്റലി, സ്പെയിൻ മുതലായവരുടെ ആകുന്നു. അവിടുത്തെ സ്വജാതികൾ സിങ്കാളികൾ ആകുന്നു. ബുദ്ധ മതക്കാരും, ഇംഗ്ലീഷുകാരും, മഹമ്മദ്കാരുമായി മറ്റ് പല ജാതികളും ഉണ്ട്. കൊളംബു യാത്രക്കു വേണ്ട ചിലവുകൾ അൽവാറീസ് മെത്രാപ്പോലീത്താ ചിലവിടാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. അങ്ങോട്ടുള്ള യാത്രയ്ക്ക് മാത്രം ചിലവിട്ടു. തിരിച്ച് പോരുന്നതിനുള്ള ചിലവു തിരുമേനികളുടെ കയ്യിൽ നിന്നായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kolampu_Yathravivaranam.djvu/17&oldid=162344" എന്ന താളിൽനിന്ന് ശേഖരിച്ചത്