താൾ:Kodiyaviraham.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

81

ന്നെയെടുപ്പിൻ വെയ്പിൻ മെല്ലേ” ചന്ദനഭുവനേ കൊണ്ടുനട പ്പിൻ തൽക്ഷണമിതുകണ്ടാളികളിച്ചിലരായത്തം കൊണ്ടം ബുജകദ്മളകലശംകൊണ്ടും നീലോല്പലമധുസലിലംകൊ ണ്ടും നിരതിശയാദരമെരിപൊരി പെരുകിനതഴകൊടുപൊ ലിവതിനഭിനവശശിമണിശിശിരിതജലകണ നിപതനനിയ മിതരതിപതിശരവരശകലിതശശിമുഖഹൃദശരപരിതാപോ ദയമോരോന്നിതമേ കളക്കേലശം കമനീയോരസിജാ തെ ചെന്തളിർവെള്ളം ചരണസരോജേ ചങ്ങഴിനീർ പൂ വങ്ങിട്ടുമ്മീതേ ബാലമൃണാളീയാളീകൊണ്ടാ കർപ്പൂരപ്പൊടി സ്വൽപ്പംപോരാ കസ്തൂരിച്ചിറപൊട്ടിപ്പോയീ കനക പ്പൊടികൊണ്ടവിടെമറപ്പിൻ കദളീപത്രവ്യജനംവാടീ ന ളിനീപത്രം ചെവിതാത്തുന്നു കരിവാളിച്ച കളർമലതന്മേൽ പുകപൊങ്ങുന്നുനിറുകയിലായ്യാ ഉള്ളംകാലിലിതല്ലോ പു ളകംമിഴികൾ കലങ്ങിച്ചെങ്ങിമയങ്ങി ചോരിച്ചൊപ്പം ചാ രുവറണ്ടീ ദീർഘശ്വാസം ചുടചുടവന്നു കദളീതല്പംകരിയാ യ് പോയി ശിവശിവശിവനേകുചയോർമ്മദ്ധ്യേ പുകകാ ണായീ നിശ്ചയമിപ്പോൾ അയ്യോപാപംബാലേവാനീ തല ചീകീടെന്നാരെന്നോടിതുചൊൽവാൻ തോഴിതലനാൾ തങ്ങളിലുളവാം കളികളെ മന്ത്രിച്ചീടുവതാരേ തോഴി ഇ ത്ഥം തോഴികൾ കേഴുന്നേരം പുനരപി ബാലാ വിരഹവി ലോലാ മദനഭ്രാന്ത്യാ മുഹുരപികേണാൾ.

                 ൧൩൧

മടുമൊഴിപെരുകീടും ഹരബാണക്കൊടുന്തീ നടുവിലെരിപൊരിക്കൊണ്ടങ്ങുരുണ്ടാളനേകം ഉടനിളകിവളർന്നീടുന്നഴൽക്കൊണ്ടു മോഹം തടവിവടിവൊടേഷാനിശ്ചലാംഗീ കിടന്നാൾ.

                                         11
"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/81&oldid=213659" എന്ന താളിൽനിന്ന് ശേഖരിച്ചത്