ളരുംതിരുമഴിയുഗളം കണ്ടുപരസ്പരമാനന്ദിച്ചും പകരംപകരംകൈകൾകടത്തിയുമുടനേ പുരുഷായിതമുടനേ വീരായിതമുടനേ സംശ്ലേഷം പുനരുടനേ സമരം മണിതവിമിശ്രം കളകളശബ്ദം പുനരുടനേ രശനാശിഞ്ജിതമുടനേ നൂപുരഘോഷം കൂജനമുടനേ സീൽകൃതമുടനേ ദന്താമന്തി നഖാനഖി മുഷ്ടാമുഷ്ടി വിഹൃത്യവിഹൃത്യരസോന്മേഷം കൊണ്ടപഗതകരുണം ഝടിതിപുണർന്നുപുണർന്നും പ്രതിനവശയ്യാ മണിഭവനത്തിൽ നടുവിൽ വിതച്ചും മുക്താജാലം രേരേഭട നാഥവിമുഞ്ചവിമുഞ്ച നിപീഡയ മാരയ മാരയ ദർശയദർശയ സാമർത്യം തേ പശ്യത്വം പ്രിയസാമർത്ഥ്യംമേലജ്ജാമുദ്രാമിത്ഥം പോക്കിപ്പറയും ഭാഷാമധുരിമസമര മ്മന്മഥവിരവെളിച്ചപ്പാടായപ്പറയും ഭാഷകളറിയാമോതാൻ. വളതളതോടകൾ താവടമുടഞാണെന്നിവപൊട്ടി നുറുങ്ങിച്ചിതറിപ്പൊടിധൂളിച്ചത്തന്നെത്താനറിയാതോളം കാമക്രീഡാമേളംമേളിച്ചിരുവരുമൊപ്പം പരമാനന്ദപയോനിധിമധ്യ വീണുതലർന്നാർ.
൧൧൨
മനോധൈര്യദഭ്യസ്ഥം, ഹൃദയേനയദർത്ഥിതം,
മന്മഥേനയദാദിഷ്ടം,തദഭൂൽ സുരതംതയോഃ.
൧൧൩
ശാന്തേ മന്മഥസംഗരേ രണകൃതാം
സല്കാരമാതന്വതീ
വാസോദാജ്ജഘനസ്യപീനകുചയോ-
ർഹാരംശ്രുതേഃ കുണ്ഡലം,
താൾ:Kodiyaviraham.pdf/30
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല