ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മംഗല്യരംഗഭൂമി
മ്മ഻ദനമഹാരാജഭാഗ്യപരിപാടീ
ശൃംഗാര ചന്ദ്രികാഖ്യാ
കാചന കളഹംസഗാമിനീ ജാതാ.
൨
സ്വർണ്ണോ഻മ്മികാകലിത കോമളകണ്ഠഭൂഷാ
ചീനാംശൂകസ്ഫുരിതനൂതനരത്നകാഞ്ചീ
സാർദ്ധംസഖീഭിരസിതാപ്രപദീനവേണീ
ചിക്രീഡ സാ ശശിമുഖീ വിവിധൈർവിഹാരൈഃ.
൩
മിന്നീടും ഘമ്മ഻ലേശം,മുഹൂരിളകിനവാർ
കന്തളം ,നീളമണ്ടും
കന്നക്കൺകോൺ,കുലുങ്ങുംകുചമുകുള,മഴി-
ഞ്ഞംസസംസക്തകേശം,
മന്ദംകൊഞ്ചുന്നപൊന്നിന്തരിവള,ചിലനാ
ളോമൽപന്താടുമാറു-
ണ്ടന്നേരം കാൺകിലൈന്താർശരനുമെരിപൊരി
ക്കൊണ്ടുതണ്ടുംപ്രമോഹം.