താൾ:Keralolpatti The origin of Malabar 1868.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്രകാരം ഉണർത്തിച്ചു തിരുമനസ്സിൽ ബോധിച്ച്, അങ്ങിനെ തന്നെ എന്നു രാജാവും അരുളിച്ചെയ്തു. പിന്നെ തക്ഷന്മാരെ വരുത്തി, കടപ്പുറത്തു നഗരം കെട്ടുവാൻ കോവിലകത്തു നിന്നു മറി തീർത്തു, നൂൽ പിടിച്ചു അളന്നു സ്ഥാനം നോക്കി കുറ്റി തറച്ചു, നല്ലൊരു പൊഴുതിൽ കല്ലിട്ട് കെട്ടി, തൂൺനാട്ടി തെരു കെട്ടുകയും ചെയ്തു. ചെട്ടി അവിടെ ഇരുന്നു ദാനധർമ്മങ്ങളെ ചെയ്തു, ഓട്ടവൊഴുക്കവും കച്ചോടങ്ങളും തുടങ്ങി, അംബരേശൻ എന്നവന്നു പേർ. അവൻ കൊയിലകത്തു പണിചെയ്തതു അംബരേശൻ കെട്ട് എന്ന് ഇന്നും പറയുന്നു. നഗരം കെട്ടി തുടങ്ങിയ ഇടം ചെട്ടിത്തെരു. പലരും തെരുകെട്ടി വാണിഭം തുടങ്ങി, തുറമറക്കാരും മക്കത്തു കപ്പൽ വെപ്പിക്കയും ഓട്ടവൊഴുക്കവും കണക്കെഴുത്തും വരവും ശിലവും വഴിയും പിഴയും കച്ചോടലാഭങ്ങളും ഇതു പോലെ മറ്റൊരു നാടും നഗരവും കോയ്മയും ലോകത്തില്ല എന്നു പലരും പറയുന്നു. നഗരപ്പണിക്ക് ഊരാളികൾ പ്രധാനം. മുമ്പെ തൃച്ചമ്മരത്തു ഭഗവാനു കാലി കെട്ടിക്കറന്നു പാലും നെയ്യും കൊടുത്തു, ഗോപാലന്മാർ എന്ന ഞായം. കോലത്തിരി രാജാവ് അവരെ ദ്വേഷിക്കകൊണ്ട് അവിടെ ഇരിക്കരുതാഞ്ഞു, നാട്ടിൽനിന്നു വാങ്ങിപ്പോന്നു, പറപ്പു കോയിൽ അകത്തു വന്നു രാജാവെ കണ്ടിരുന്നു ദിവസവൃത്തികഴിപ്പാൻ ഓരൊ പ്രവൃത്തികൾ തുടങ്ങി ഇരിക്കും കാലത്തു, കോഴിക്കോട്ടു നഗരപ്പണി തുടങ്ങി; അന്നു കടപ്പുറത്തു ചുള്ളിക്കാടു വെട്ടി കോരുവാൻ ഇവരെ വരുത്തി, ഇങ്ങനെ നീളെ നടന്നു പണി എടുക്കും കാലത്തു കുന്നലകോനാതിരിയുടെ


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/92&oldid=162328" എന്ന താളിൽനിന്ന് ശേഖരിച്ചത്