Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദ്രതീരത്തിങ്കൽ ഇരുന്നൊരു ചെട്ടി, കപ്പൽ കയറി മക്കത്തേക്ക് ഓടി, കച്ചവടം ചെയ്തു, വളരെ പൊന്നുകൊണ്ട്, കപ്പൽ പിടിപ്പതല്ലാതെ കയറ്റുക കൊണ്ടുകപ്പൽ മുങ്ങുമാറായി, കോഴിക്കോട് തുറക്ക് നേരെ വന്നതിന്റെ ശേഷം കരെക്കണച്ചു, ഒരു പെട്ടിയിൽ പൊന്നെടുത്തു കൊണ്ടു താമൂരി തിരുമുമ്പിൽ തിരുമുല്ക്കാഴ്ച വെച്ചു. വൃത്താന്തം ഉണർത്തിപ്പുതുഞ്ചെയ്തു. അതു കേട്ട രാജാവ് നീ തന്നെ പൊന്നു ഇവിടെ സൂക്ഷിച്ചു കൊൾവൂ എന്നരുളിച്ചെയ്തുവാറെ, ആ ചെട്ടി താമൂതിരി കോയിലകത്തു ഒരു കരിങ്കല്ല് പണിചെയ്തുവാറെ, സമ്മാനങ്ങൾ വളരെ കൊടുത്തു, അറയും കൈയേറ്റു, കപ്പൽ പിടിപ്പതുകണ്ടു നിർത്തി. ശേഷം പൊന്നുകൾ ഒക്കയും കൊണ്ടുവന്നു തിരുമുമ്പിൽ വെച്ചു സംഖ്യയും ബോധിപ്പിച്ച് നല്ലൊരു പൊഴുതിൽ ആ ധനം കല്ലറയിൽ വെച്ചടച്ചു യാത്ര ഉണർത്തിച്ചു. കപ്പൽ കയറി പോകയും ചെയ്തു. അങ്ങിനെ കാലം സ്വല്പം ചെന്നവാറെ, അവൻ സൂക്ഷിച്ച ദ്രവ്യം കൊണ്ടുപോവന്തക്കവണ്ണം വന്നു തിരുമുല്ക്കാഴ്ച വെച്ച് അവസ്ഥ ഉണർത്തിച്ചശേഷം, കല്ലറ തുറന്നു വെച്ച ദ്രവ്യം എടുത്തു തിരുമുമ്പിൽ കാണ്കെ സംഖ്യ ബോധിപ്പിച്ചു രണ്ടാക്കി പകുത്തു ഒരേടം രാജാവിന്നും ഒരേടം തനിക്കും എന്നു പറഞ്ഞപ്പോൾ, "നിന്റെ ദ്രവ്യം നീ തന്നെ കൊണ്ടുപോയി കൊൾക" എന്നരുളിച്ചെയ്തതു കേട്ടാറെ, "ഇത്ര നേരുള്ള രാജാവും സ്വരൂപവും ഉണ്ടായീല" എന്നവന്നു ബോധിച്ചു, "ഈ തുറയിൽനിന്നു കച്ചോടം ചെയ്‌വാന്തക്കവണ്ണം എനിക്ക് ഏകി തരികയും വെണം എന്നു മങ്ങാട്ടച്ചനോട് കേൾപ്പിച്ചപ്പോൾ


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/91&oldid=162327" എന്ന താളിൽനിന്ന് ശേഖരിച്ചത്