താൾ:Keralolpatti The origin of Malabar 1868.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

രാമൻ അരുളി ചെയ്തു, "എന്റെ വീരഹത്യാദോഷം ആർ കൈ ഏല്ക്കുന്നു" എന്നതുകേട്ടു, ഭരദ്വാജഗോത്രത്തിൽ ചിലർ വീരഹത്യാദോഷം കൈ ഏല്പൂതുഞ്ചെയ്തു. അവർ രാവണനാട്ടുകരെ ഗ്രാമത്തിലുള്ളവർ ഈരിലെ പരിഷ എന്നു പേരുമിട്ടു "നിങ്ങൾക്ക് ഒരീശ്വരൻ പ്രധാനമായ് വരെണമല്ലൊ അതിനു സുബ്രഹ്മണ്യനെ സേവിച്ചു കൊൾക എന്നാൽ നിങ്ങൾക്കുണ്ടാകുന്ന അല്ലലും മഹാവ്യാധിയും നീങ്ങി, ഐശ്വര്യവും വംശവും വളരെ വർദ്ധിച്ചിരിക്കും. വാളിനു നമ്പിയായവരെ വിശേഷിച്ചും സേവിച്ചു കൊൾക" എന്നരുളി ചെയ്തു വളരെ വസ്തുവും കൊടുത്തു. ഇക്കേരളത്തിൽ എല്ലാവരും മാതൃപാരമ്പര്യം അനുസരിക്കേണം എനിക്കും മാതൃപ്രീതി ഉള്ളു എന്ന് ൬൪ലിലുള്ളവരോട് കല്പിച്ചപ്പോൾ, എല്ലാവർക്കും മനഃപീഡ വളരെ ഉണ്ടായി എന്നാറെ, പൈയനൂർ ഗ്രാമത്തിലുള്ളവർ നിരൂപ്പിച്ചു, പരശുരാമൻ അരുളി ചെയ്ത പോലെ അനുസരിക്കേണം എന്നു നിശ്ചയിച്ചു, മാതൃപാരമ്പര്യം അനുസരിക്കയും ചെയ്തു. ചില ഗ്രാമത്തിങ്കന്നു കൂട അനുസരിക്കേണം എന്നു കല്പിച്ചു അതിന്റെ ശേഷം ആരും അനുസരിച്ചില്ല. പിന്നെ പരദേശത്തുനിന്നു പല വകയിലുള്ള ശൂദ്രരെ വരുത്തി. അവരെക്കൊണ്ടു മാതൃപാരമ്പര്യം വഴിപോലെ അനുസരിപ്പിച്ചു, അവർ ൬൪ ഗ്രാമത്തിന്നും അകമ്പടി നടക്കേണം എന്നും അവർക്ക് രക്ഷ ബ്രാഹ്മണർ തന്നെ എന്നും കല്പിച്ചു.

ഇങ്ങിനെ ശ്രീ പരശുരാമൻ കർമ്മഭൂമി മലയാളം ഉണ്ടാക്കി, ൬൪ ഗ്രാമത്തിൽ ബ്രാഹ്മണർക്ക് ഉദകദാനം

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/9&oldid=162325" എന്ന താളിൽനിന്ന് ശേഖരിച്ചത്