താൾ:Keralolpatti The origin of Malabar 1868.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


ത്തിൽ "അടികച്ചെരി" "കാളകാട്ടു" അങ്ങിനെ രണ്ടാൾ കല്പിച്ചു, മലയിൽ നിന്നു വരുന്ന ദുർദ്ദേവതകളെ തടുപ്പാൻ ദുർമ്മന്ത്രം സേവിച്ചു ദുർദ്ദേവതകളെ തടഞ്ഞു നിർത്തുക എന്നും ആപല്കാലത്തിങ്കൽ ഭദ്രനെ സേവിച്ചു ആപത്തുകളെ നീക്കുക എന്നും അരുളി ചെയ്തു. ബ്രാഹ്മണരുടെ കർമ്മങ്ങൾക്ക് വൈകല്യമുണ്ടെന്നു കണ്ടു രണ്ടാമത കാളക്കാട്ടിന്നു കല്പിച്ചിതു: സമുദ്ര തിരത്തിങ്കന്നു വരും ജലദേവതകളെ തടുത്തു നിർത്തുവാൻ സന്മന്ത്രങ്ങളെ സേവിച്ചു സൽകർമ്മമൂർത്തിയെ പ്രസാദിപ്പിച്ചു ആപല്കാലത്തിങ്കൽ ദുർഗ്ഗയെ സേവിച്ചാൽ ആപത്തു നീങ്ങും എന്നുമരുളി ചെയ്തു. പിന്നെ കരികാട്ടു ഗ്രാമത്തിൽ "കാണിയൊട കാട്ടുമാടം ഇങ്ങിനെ രണ്ടാൾക്കും ദുർമ്മന്ത്രവും സന്മന്ത്രവും" കല്പിച്ചു കൊടുത്തു. പിന്നെ ആലത്തൂർ ഗ്രാമത്തിൽ "കക്കാടു, കുഴിമന" ഇങ്ങിനെ രണ്ടാളോടും ദുർമ്മന്ത്രം കൊണ്ടും സന്മന്ത്രം കൊണ്ടും ജയിച്ചോളുക എന്നു കല്പിച്ചു. പിന്നെ ചൊവരത്തിൽ പുതുക്കൊടു, പുതുമന എന്നവരെയും പെരുമന ഗ്രാമത്തിൽ കല്ലകാടു, കക്കാട്ടുകൊളം" എന്നിരുവരേയും ഇരിങ്ങാടിക്കുടെഗ്രാമത്തിങ്കൽ "ചുണ്ടക്കാടു, മൂത്തെമന" ഇങ്ങിനെ രണ്ടാളേയും കല്പിച്ചു. മലയിൽനിന്നും വരുന്ന ദുർദ്ദേവതകളെ തടുത്തു നിർത്തുവാൻ ആറാളെ ദുർമ്മന്ത്രമൂർത്തിയെ സേവിപ്പാനും സമുദ്രത്തിങ്കൽ വരുന്ന ദേവതകളെ തടുത്തു നിർത്തുവാൻ ആറാളെ സന്മന്ത്രമൂർത്തിയെ സേവിപ്പാനും ആക്കി ഇങ്ങിനെ ഉത്തമത്തിലും മദ്ധ്യമത്തിലും പന്ത്രണ്ടാളുകളെ കേരളത്തിൽ സമ്പ്രദായികൾ എന്നു കല്പിച്ചു. അതിന്റെ ശേഷം ശ്രീ പരശു

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/8&oldid=145217" എന്ന താളിൽനിന്നു ശേഖരിച്ചത്