ജ്യേഷ്ഠനെ കാണ്മാൻ അനന്തരവരായിട്ടുള്ള തമ്പുരാക്കന്മാരെയും തമ്പുരാട്ടിമാരെയും കോലത്തുനാട്ടിലേക്ക് എഴുന്നെള്ളിച്ചു, താൻ പോലൂരെ കോട്ടയിൽ ഇരിപ്പൂതും ചെയ്തു. അപ്രകാരം കോഴിക്കോട്ടെക്ക് എഴുതി അയച്ചാറെ, മാനവിക്രമന്മാരും മറ്റും എല്ലാവരും ശ്രമിച്ചു പുലർകാലെ പൊറളാതിരി ഉലപ്പെണ്ണചാർത്തി, മറക്കുളങ്ങരെക്ക് എഴുന്നെള്ളിയ നേരം കോട്ട വാതിൽ തുറന്നു കൊടുത്തു, നെടിയിരിപ്പു കോട്ടെക്കകത്തു കടന്നിരുന്നു മൂന്നു കുറ്റി വെടിയും വെപ്പിച്ചു. വെടി കേട്ടാറെ, ചതിച്ചിതൊ എന്നൊന്നു പൊറളാതിരി രാജാവരുളിച്ചെയ്തു, നീരാട്ടുകുളി കഴിയാതെ കണ്ടു കൊലടി കോലോടി കോവിലേക്ക് എഴുന്നെള്ളുകയും ചെയ്തു. അവിടുന്നു നീരാട്ടുകുളി കഴിഞ്ഞു കായക്കഞ്ഞി അമറേത്തും അമൃതം കഴിഞ്ഞ് കീഴലൂരും കുരുമ്പട്ടൂരും ഉള്ള ലോകരെ വരുത്തി അരുളിച്ചെയ്തു. "പോലൂരും ചെറുപറ്റയും ആൺ പെറാതെ (പിറക്കാതെ) ഇരിക്കട്ടെ ആൺ പിറന്നു എങ്കിലും ഉചിതം നടത്താതെ ഇരിക്കട്ടെ. നമ്മുടെ നാട്ടിൽ പുരമേല്പുരയും പിരിയൻ വളയും വീരാളിപട്ടുടുക്കയും പോത്തു കൂട്ടി ഉഴുകയും കറക്കയും അരുത്. നിങ്ങൾ എനിക്ക് തുണയായി നില്ക്കയും വേണം (തുണയായിരിക്കട്ടെ) നാട്ടിൽ ശിക്ഷാരക്ഷയ്ക്ക ചൈതന്യത്തിന്നു ഏറക്കുറവു കൂടാതെ (വന്നു പോകാതെ) ഇരിക്ക എന്നാൽ നിങ്ങൾക്ക് ഒരു താഴ്ചയും വീഴ്ചയും വരാതെ കണ്ണിനും കൈക്കും മുമ്പു മുൻകൈസ്ഥാനവും അവകാശം നാട്ടിൽ നിങ്ങൾക്കായി ഇരിക്കട്ടെ" എന്നു പൊറളാതിരി രാജാവ് അനുഗ്രഹിച്ചരുളിച്ചെയ്തു. അങ്ങിനെ തന്നെ ഉണർത്തിപ്പൂതും
താൾ:Keralolpatti The origin of Malabar 1868.djvu/85
ദൃശ്യരൂപം