താൾ:Keralolpatti The origin of Malabar 1868.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രിക്കുന്നവരെ കണ്ടു സന്തോഷിച്ചു. അന്യോന്യം കീഴിൽ കഴിഞ്ഞ വൃത്താന്തങ്ങൾ എപ്പേർപെട്ടതും പഞ്ഞു. പൊറളാതിരിയെ ഒഴിപ്പിപ്പാൻ പ്രയത്നം ചെയ്യുന്നതിന്ന് ഞങ്ങൾ വിപരീതമായ്‌വരിക ഇല്ല എന്നും പറഞ്ഞാറെ, നമ്മുടെ സ്ഥാനവും നിങ്ങളെ സ്ഥാനവും ഒരു പോലെ ആക്കി വെച്ചേക്കുന്നുണ്ടു എന്നു സമയം ചെയ്തു. പിന്നെ പൊറളാതിരിക്ക് ഇഷ്ടനായി കാര്യക്കാരനായിരിക്കുന്ന മേനോക്കിയെ കൂട്ടികൊണ്ടു വിചാരിച്ചു യുദ്ധം ചെയ്യാതെ, പൊറളാതിരിയെ പിഴുക്കി അന്നാടു കടത്തിയാക്കി. പൊനാടു സ്വാധീനമാക്കി തന്നാൽ ഞങ്ങൾക്ക് ഈ രാജ്യം ഉള്ളെന്നും ഏറക്കുറാവില്ലാതെ സ്ഥാനങ്ങൾ കൂട്ടി തരുന്നതിനെ സമയം ചെയ്താൽ ഒഴിപ്പിക്കേണ്ടുന്ന പ്രകാരവും പറഞ്ഞാറെ, മേനോക്കിയോടു ഇളമയാക്കിയേക്കുന്നുണ്ട് ൨ കൂറായെറ നാട വാഴ്ചയായി, പാതി കോയ്മസ്ഥാനവും നാടും ലോകരെയും തന്നേക്കുന്നുണ്ടു എന്നു സമയം ചെയ്തു. നാലർ കാര്യക്കാർ (൧ അച്ചനും ൨ ഇളയതും ൩ പണിക്കരും ൪ പാറനമ്പിയും) കൂടി നിരൂപിച്ചു. (നായികിയായിരിക്കുന്ന ചാലപ്പുറത്തമ്മ‌‌‌) നാലകത്തൂട്ടമ്മയെ കണ്ടു (ഇങ്ങു ബന്ധുവായി നിന്നുകൊണ്ടു‌‌) കോട്ട പിടിപ്പാന്തക്കവണ്ണം ഒരുപായം ഉണ്ടാക്കി, (ഒരു ഉപദേശം‌) തരെണം എന്നാൽ ൪ ആനയും ൪0000 പണവും തന്നേക്കുന്നുണ്ടു; അതു തന്നെയല്ല, കോട്ടവാതിൽ തുറന്നു തന്നു എന്നു വരികിൽ ൪ വീട്ടിൽ അമ്മസ്ഥാനവും തന്നു, നാലാം കൂറാക്കി വാഴിച്ചേക്കുന്നതുമുണ്ടു എന്നു സമയം ചെയ്തു. സമ്മതിച്ചു ചെന്നതിന്റെ ശേഷം, പൊറളാതിരി

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/84&oldid=162319" എന്ന താളിൽനിന്ന് ശേഖരിച്ചത്