താൾ:Keralolpatti The origin of Malabar 1868.djvu/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞ്ചാഴിമുഖത്ത് കരക്കെത്തിച്ചു മാർഗ്ഗം വിശ്വസിപ്പിച്ചു അവരുമായി അശുവിനു പോയി കൊണ്ടാൽ പാതി മോക്ഷം കിട്ടും എന്നും പറഞ്ഞു. പടമലനായർ സ്വർഗ്ഗം പൂക്കു. അതിന്റെ ശേഷം ബ്രാഹ്മണരും പെരുമാളും കൂടി മഹാ മഖത്തിന്നാളത്തെ മഹാ തീർത്ഥമാടും കാലം വേദിയരാൽ വേദം കൊണ്ടിടഞ്ഞു, ബൌദ്ധരുമായി അശുവിനു പോകെണം എന്നുറച്ചു ചേരമാൻ പെരുമാൾ എന്ന തമ്പുരാൻ വാർദ്ധക്യമായതിന്റെ ശേഷം തന്റെ രാജ്യം തനിക്ക്‌ വേണ്ടപ്പെട്ട ജനങ്ങൾക്ക്‌ പകുത്തു കൊടുക്കെണം എന്നു കല്പിച്ചു. കന്യാകുമാരി ഗോകർണ്ണത്തിന്റെ ഇടയിൽ കന്നെറ്റി പുതുപട്ടണത്തിന്റെ നടുവിൽ തെക്കെ ചങ്ങല പുരത്തഴിയും വടക്ക പുതുപട്ടണത്തഴിയും കിഴക്ക് ൧൮ ചുരത്തിൻ കണ്ടിവാതിലും പടിഞ്ഞാറെ, കടല്ക്കു ൧൮ അഴിമുഖവും, വടക്കു പടിഞ്ഞാറ് മൂല അഗ്നികോണ്, വടക്കു കിഴക്ക ൟശാനകോണ്, തെക്കകിഴക്ക മൂല വടപുറായി മൂല, തെക്കപടിഞ്ഞാറെ, മൂല ചെമ്പുറായി മൂല, ഇതിനിടയിൽ ചേരമാൻ നാടു, പരശുരാമഭൂമി, ൧൬0 കാതം വഴിനാടും ൪൪൪൮ ദേവപ്രതിഷ്ഠയും, ൧0൮ ദുർഗ്ഗാലയവും, ൩൬0 ഭൂതപ്രതിഷ്ടയും, ൧00൮ നാല്പത്തീരടിയും, ൬൪ ഗ്രാമവും, ൯൬ നഗരവും, ൧൮ കോട്ടപ്പടിയും, ൧൭ നാടും, തുളുനാടു, കോലത്തുനാടു, പൊലനാടു, കുറുമ്പനാടു, പുറവഴിനാടു, ഏറനാടു, പറപ്പനാടു, വള്ളുവന, രാവണനാടു, വെട്ടത്തുനാടു, തിരുമാശ്ശേരിന, പെരിപടപ്പുന, നെടുങ്ങനാടു, വെങ്ങന, മുറിങ്ങന, ഓണന, വേണനാടു, അണഞ്ഞ ൫ നാടു: പാണ്ടി, കൊങ്ങു, തുളു, വയനാടു,

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/71&oldid=162305" എന്ന താളിൽനിന്ന് ശേഖരിച്ചത്