താൾ:Keralolpatti The origin of Malabar 1868.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണൎത്തിച്ചു. അക്കാലം ചേരമാൻ പെരുമാൾ അകമ്പടിക്കാരനായ പടമലനായരെ പിടിച്ചു ശിക്ഷിക്കേയുള്ളൂ "എന്ന പെൺചൊൽ" കേട്ടു നിശ്ചയിച്ചു. അതിന്റെ കാരണം പെരുമാളുടെ ഭാര്യ ആ മന്ത്രിയെ മോഹിച്ചു കാമവാക്കുകൾ പറഞ്ഞിട്ടും സമ്മതിപ്പിച്ചതുമില്ല. അതുകൊണ്ടു നിന്നെ തപൂതൈലത്തിൽ പാകം ചെയ്കേ ഉള്ളൂ എന്നാണയിട്ടു കൌശലത്താൽ പെരുമാളെ വശമാക്കുകയും ചെയ്തു. അഴിയാറ എന്ന പുഴയിൽ കൊണ്ടു നിർത്തി ശിക്ഷിപ്പാന്തുടങ്ങുമ്പോൾ എന്റെ ജീവിതം തന്നെ എന്നെ കൊല്ലാവൂ എന്ന് പടമല നായർ പറഞ്ഞു, അവന്റെ ജീവിതം അടക്കി കൊടുക്കൂ എന്ന് ചേരമാൻ പെരുമാൾ അരുളിചെയ്തു . പടമല നായരുടെ മുണ്ടിന്മൂടരിഞ്ഞു പുഴയിൽ കാട്ടി , മടിപിടിച്ചു നാളും കോളും തീർത്തു ജീവിതം അടക്കി കൊടുത്തു. അരിയളവും കഴിച്ചു, അന്നഴിയാറെന്ന പുഴെയ്ക്ക് അരിയാറെന്ന പേരുണ്ടായി. ശിക്ഷിപ്പാന്തുടങ്ങുമ്പോൾ, സ്വർഗ്ഗലോകത്തിൽ നിന്നു വിമാനം താഴ്ത്തി "വിമാനത്തിന്മേൽ കയറികൊൾക" എന്ന് ദേവകൾ പറഞ്ഞു "എന്റെ അകമ്പടിസ്ഥാനം നടത്തി കൊൾക" എന്നു പടമലനായർ പതിനായിരത്തോടും പറഞ്ഞു. വിമാനത്തിന്മേൽ കരേറി പോകുമ്പോൾ "എനിക്ക് എന്തു ഗതി" എന്നു പെരുമാൾ അപേക്ഷിച്ചതിനു ശേഷം "ആശുവിങ്കൽ ഹജ്ജ്‌ ചതുരപുരത്തു വേദ ആഴിയാർ എന്ന ഒരു ചോനകൻ ഉണ്ട്, അവനെ ചെന്ന് കണ്ടാൽ നാലാം വേദമുറപ്പിച്ചു അടയാളം കാട്ടി തരും. അതിന്നീവേദക്കരരെ ഒലമാരികപ്പൽ വെപ്പിച്ചു തിരുവ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/70&oldid=162304" എന്ന താളിൽനിന്ന് ശേഖരിച്ചത്