താൾ:Keralolpatti The origin of Malabar 1868.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പിച്ചു. അവർ കെട്ടുന്നതും മാറ്റി ഒരു കൂട്ടത്തെ എടക്കഴി നാട്ടുതറയിൽ ഇരുത്തി, അട്ടത്തിൽ ഉള്ള നായരെ ഇരിങ്ങാടിക്കോട്ടും തെരിഞ്ഞ നായരിൽ പ്രധാനന്മാരെ കൊഴിക്കോട്ടു ദേശത്തും ആക്കി ഇരുത്തിയ പ്രകാരവും മന്ത്രികൾ പെരുമാളെ ഉണർത്തിക്കയും ചെയ്തു. മാനവിക്രമന്മാരെ തിരുമുമ്പിൽ വരുത്തി, നിങ്ങൾ ഇരിവരെയും അനന്തരവരാക്കി വാഴ്ച ഇവിടെ തന്നെ ഇരുത്തേണം എന്നു കല്പിച്ചിരിക്കുന്നു എന്നരുളിച്ചെയ്താറെ ഞങ്ങൾ കാശിക്ക് പോയി ഗംഗാസ്നാനവും ചെയ്തു കാവടിയും കൊണ്ടു രാമേശ്വരത്തു ചെന്നു ഇരിവരും ഇങ്ങു വന്നാൽ ചെയ്യും വണ്ണം ചെയ്തു കൊള്ളൂന്നതുമുണ്ടു. ഇതുവണ്ണം ഉണർത്തിച്ചു കാശിക്ക് പോവൂതും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/57&oldid=162289" എന്ന താളിൽനിന്ന് ശേഖരിച്ചത്