Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏറ്റു, എടത്ത കോൺ പട ഒഴിച്ചു പോന്നു വല്തെ കോണിന്നു പട നടന്നു മലയാളം വിട്ടു. പരദേശത്തു ചെന്നു പോർക്കളം ഉറപ്പിച്ചു. മാറ്റാനെ മടക്കി പൊരുതു ജയിച്ചു പോന്നിരിക്കുന്നു. സാമന്തർ വില്ലും ശരങ്ങളും കൈക്കൊണ്ടിരിക്കുന്ന ൩0000 നായരെ മുമ്പിൽ നടത്തി, അവരുടെ പിന്നിൽ ൧൮ ആയുധങ്ങളിലും അഭ്യസിച്ച മേൽ കിരിയത്തിൽ ഒരുമയും ശൂരതയും നായ്മസ്ഥാനവും ഏറി ഇരിക്കുന്ന ൧0000 നായരെയും നടത്തിച്ചു, ൩൨ പടനായകന്മാരോടും കൂട ചെന്നു രായരുടെ കോട്ടക്ക് പുറത്ത് ചെന്നു വെച്ചിരിക്കുന്ന പാളയത്തിൽ കടന്നു, അന്നു പകൽ മുഴുവൻ യുദ്ധം ചെയ്തു. വളരെ ആനകൾക്കും കുതിരകൾക്കും കാലാൾക്കും തട്ടുകേടും വരുത്തി, പാളയം ഒഴിപ്പിച്ചു കോട്ടയുടെ ഉള്ളിൽ ആക്കുകയും ചെയ്തു. രാത്രിയിൽ മാനച്ചനും വിക്രമനും കൂടി വിചാരിച്ചു, കോട്ടയുടെ വടക്കെ വാതിൽക്കൽ ൧0000 നായരെ പാതിയാക്കി നിർത്തി, ശേഷമുള്ളവരെ ൪ ഭാഗത്തും നിർത്തി ഉറപ്പിച്ചു, ൩ ദിവസം രാപ്പകൽ യുദ്ധം ചെയ്തു രായരെ ഒഴിപ്പിച്ചു, കോട്ട പിടിക്കയും ചെയ്തു. അന്നു പെരുമാൾ എല്ലാവർക്കും വേണ്ടുന്ന സമ്മാനങ്ങളെ കൊടുത്തു, പുരുഷാരത്തെയും പിരിച്ചു. സാമന്തരിൽ ജ്യേഷ്ഠനെ തിരുമടിയിൽ ഇരുത്തി, വീരശൃംഖല വലത്തെ കൈക്കും വലത്തെ കാല്ക്കും ഇടീപ്പുതും ചെയ്തു. ൧0000 നായർക്ക് കേരളത്തിൽ അത്യന്തം തെളിഞ്ഞ നാട്ടിൽ ഇരിപ്പാന്തക്കവണ്ണം കല്പിച്ചു. പൊലനട്ടിൽ ഇരിക്കേണമെന്ന് മന്ത്രികൾ പറഞ്ഞിട്ട് അവിടെ ഉള്ള പ്രജകളെ അവിടുന്നു വാങ്ങിച്ചു നാട്ടിലുള്ള നഗരങ്ങളെ ഒഴി

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/56&oldid=162288" എന്ന താളിൽനിന്ന് ശേഖരിച്ചത്