പൂണുനൂൽ ഇറക്കാതെ ചെയ്യാം, പൂണുനൂൽ ഇറക്കി ഒന്നും വ്യാപരിക്കരുത; ദീപപ്രദക്ഷിണം സർവ്വപ്രായശ്ചിത്തം. സന്യാസിയുടെ ചാതുർമ്മാസ്യം തന്നെ ദിവസത്തിന്റെ സംഖ്യ. ചാതുർമ്മാസ്യം തുടങ്ങുന്ന ദിവസം തുടങ്ങേണ്ടു; ബുദ്ധി പൂർവമായി ശൂദ്രനെ സ്പർശിക്കരുത; അടിച്ചു തളിക്കാരും മാരയാരും അല്ലാതെ ഉള്ള ശ്രൂദ്രർ ക്ഷേത്രത്തിങ്കൽ കടക്കരുത; ബ്രാഹ്മണക്ഷേത്രത്തിൽ കണമുള്ളു, പുലയിൽ കണമരുത; കണത്തിന്നു തെക്കും, വടക്കും, വിശേഷമില്ല; സമയം ചെയ്ത നിരായുധക്കാരിൽ ആയുധക്കാർ കുറയും.
അതിന്റെ ശേഷം ഗ്രാമങ്ങളുടെ വകഭേദങ്ങളെ തിരിച്ചു കല്പിച്ചു, മലയാളക്ഷേത്രങ്ങളിൽ ഗോകർണ്ണം, തൃശ്ശിവപേരൂർ, തിരുനാവായി, തൃക്കാരിയൂർ, തൃക്കണ്ണാപുരത്തു, തിരുവഞ്ചിക്കുളത്തു, ഇരിങ്ങാണികൂട, ഐരാണിക്കുളത്ത, വെള്ളപ്പനാട്ടിൽ, മണ്ഡലത്തിൽ, അങ്ങിക്കൽ ഇങ്ങിനെ ൧0 സ്ഥാനത്തിന്നകത്തു, സമയം സോമാഹുതി ൧൧ ഗ്രാമത്തിന്നുണ്ടു ചോവരം, പെരുമാനം, ഇരിങ്ങാണികൂട, ആലത്തുർ, മൂഷികക്കുളം, ഉളിയന്നൂർ, ചെങ്ങനോടു, പെരിഞ്ചെല്ലൂർ, കരിക്കാട്ടു, പൈയനൂർ: ഇവർക്ക് സോമാഹൂതി ഉള്ളു. ഇതിൽ സോമാഹൂതിക്ക് മുമ്പു: പെരിഞ്ചെ, കരിക്ക, ആല, പെരുമ, ചൊവ, ഇരിങ്ങ, ഇത് ആറും ഒരുപോലെ സമ്മതം. മറ്റെ വക ഭേദങ്ങളിൽ ഊരിലെ പരിഷക്ക് മുഖ്യത, ദേശത്തിലുള്ളവർക്ക് യജനം അദ്ധ്യാപനവും ഓത്തും, ഭിക്ഷയും, ദാനവും, പ്രതിഗ്രഹവും എന്ന ഷൾകർമ്മങ്ങളെ കല്പിച്ചു. ഇതുള്ള ആളുകൾക്ക് ൬ ആചാർയ്യസ്ഥാനമുണ്ടു. അവർക്ക് അമ്പല സംബ