വിളക്കും ഗണപതിയും വെച്ചു നെൽപറയും അരിപറയും വെച്ചു, വിളക്കിന്നു ചുറ്റും വട്ടത്തിലിരുന്നു, അന്നേരം രക്ഷാശിക്ഷാ എന്നും, ധ്യാനിച്ചു രക്ഷിപ്പാനുള്ള ഐകമത്യവും വിശേഷങ്ങളും ഒരിടത്തിരുന്നു ചോദിച്ചറികയും, രണ്ടാമത് പൊക്കിയപ്രകാരവും ബ്രാഹ്മണരുടെ കർമ്മങ്ങൾ വിഘ്നം വരാതെ ഇരിപ്പാനുള്ള കഴിവും ഒരിടത്ത് ഒരു ദോഷം ഉണ്ടെന്നു വരികിൽ ആ ശങ്ക ഉണ്ടായതു പരിഹസിക്കയും ഇത് എല്ലാം ഐകമത്യം ഒരിടത്തിരുന്നു ചിന്തിക്ക, ചൊല്ക, അതിന്നായിട്ടിരിക്ക. വെച്ച വിളക്കു കണം കഴിവോളം കെട്ടു പോകരുത; സംബന്ധമുള്ള ജനം തപ്പും ചേർമങ്ങലവും കൂടി വിളക്കത്ത് വെച്ചിരിക്കാവു, താനും അവിടെനിന്നു ഒക്കത്തക്ക അനുവാദം മൂളി എഴുനീറ്റു നില്പു എന്നു കച്ചയും തലയിൽ കെട്ടും കെട്ടി ചന്ദനവും തേച്ചു, ഊത്ത് കൈയിലും പിടിച്ചു, ദ്വാരത്തിങ്കൽ ചോരെക്ക് നന്നായിരിക്ക എന്നിവ നില്പോളം നിൽക്കയും വേണം. ദീക്ഷ ധരിക്കരുത; അമ്പലവാസിസ്പർശനം അരുത; ഉണ്മാൻ ഇരിക്കുമ്പോൾ, ക്ഷത്രിയന്ന് ഒരു വിളക്കു വേറെ വെച്ചു ഇലവാട്ടി വെച്ചു സമ്മാനിച്ചു വിളമ്പുകെയുള്ളു. വേറെ വെച്ചു കൊള്ളുകയും വേണം. വിളമ്പുമ്പോൾ, പന്തിയിൽ ഒരില വെപ്പാൻ ഒഴിച്ചു അമ്പലത്തിന്നു പുറത്ത് ഒരു ശാല കെട്ടിക്ക. സദ്യക്ക അതു സ്ഥലം പോര എന്നു വരികിൽ പുറത്ത് ഒരു പുര കെട്ടി നിത്യാഭ്യാസം അഭ്യസിപ്പൂ, ആയുധം എടുത്തു പിടിക്കയും യോഗ്യസംഗീതം കളിക്കൊട്ടിവ അഭ്യസിക്കാം പ്രബന്ധം നോക്കാം. ദേവിക്കൊട്ടും വേശിയാട്ടും അരുത; മഹാരായർ