താൾ:Keralolpatti The origin of Malabar 1868.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

രെയും ഭട്ടബാണനെയും അഴിവിന്നുകൊടുത്തിരുത്തി, മലയാളത്തിലുള്ള ബ്രാഹ്മണർക്ക് ശാസ്ത്രം അഭ്യസിപ്പാൻ, മുമ്പിനാൽ ശാസ്ത്രാഭ്യാസമില്ലായ്കകൊണ്ടു, അന്നു പരദേശത്തുനിന്നു ഒരു ആചാർയ്യൻ ഭട്ടാചാർയ്യനോട് കൂട വന്നു വായിച്ചു. അതു പ്രഭാകരഗുരുക്കൾ, പ്രഭാകരശാസ്ത്രം ഉണ്ടാക്കിയതു. മറ്റുള്ള ആചാർയ്യന്മാർ പഠിച്ചു പോയ ശേഷം ഈ ശാസ്ത്രം അഭ്യസിക്കുന്ന പരിഷെക്ക് പ്രയോജനം വേണം എന്നിട്ടു കുലശേഖരപ്പെരുമാൾ ഒരു സ്ഥലം തീർത്തു, ഈ വന്ന ശാസ്ത്രികൾക്കു കൊടുത്തു. അവിടെ അവരെ നിറുത്തി, മലയാളത്തിലുള്ള ബ്രാഹ്മണരും ശാസ്ത്രം അഭ്യസിക്കയും ചെയ്തു. ശാസ്ത്രികളുടെ സ്ഥലമാകകൊണ്ടു ഭാട്ടം എന്നു ചൊല്ലുന്നു. ൬൪ ഗ്രാമത്തിലുള്ള ബ്രാഹ്മണരിൽ ശ്രേഷ്ഠന്നു ഈ സ്ഥലം എന്ന വ്യവസ്ഥയും ഉണ്ടു. ഭട്ടാചാർയ്യരുടെ ശിഷ്യനായ പ്രഭാകരഗുരുക്കളുടെ മെതിയടി അവിടെ ഉണ്ടെന്നു പ്രസിദ്ധമായി പറയുന്നു. കുലശേഖരപ്പെരുമാളോട് ൭000 കലം വസ്തുവും ഉദയതുംഗൻ എന്ന ചെട്ടിയോടു ൫000 കലം വസ്തുവും പൂവും നീരും വാങ്ങി ഇപ്പന്തീരായിരം വാങ്ങിയതു ഭട്ടാചാർയ്യരല്ല; പ്രഭാകരഗുരുക്കൾ അതിനെ വാങ്ങുക കൊണ്ടു ഭാട്ടപ്രഭാകരവ്യാകരണത്തിന്നു കിഴിഉള്ളു. ശാസ്ത്രികൾ ബ്രഹ്മസ്വം പകുക്കുമ്പോൾ വേദാന്തശാസ്ത്രത്തിന്നു പകുപ്പില്ല എന്നു കല്പിച്ചു) ൧൨000 കലത്തിന്നു ഓഹരി വേദാന്തികൾക്ക് ഇല്ല. പ്രഭാകരഗുരുക്കൾ വേദാന്തികൾക്ക് കൊടുത്തില്ലായ്ക കൊണ്ടു, തൃക്കണ്ണാപുരത്തു ഭാട്ടപ്രഭാകരവ്യാകരണത്തിന്നു കിഴിഉള്ളു. വേദാന്തികൾ വേദാന്തം


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/36&oldid=162266" എന്ന താളിൽനിന്ന് ശേഖരിച്ചത്